x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20
OCT
2026

വോ​​ട്ട്കൊ​​ള്ള​​പോ​​ലെ വെ​​ട്ടി​ പൗ​​രോ​​ഹി​​ത്യ​​സ്വീ​​ക​​ര​​ണം

Editorial Audio


Published: October 20, 2026 12:00 AM IST | Updated: October 19, 2026 09:23 PM IST

അ​​പ്ര​​ഖ്യാ​​പി​​ത മ​​ത​​രാ​​ഷ്‌​​ട്ര​​ത്തി​​ന്‍റെ എ​​ഴു​​ത​​പ്പെ​​ടാ​​ത്ത ഭ​​ര​​ണ​​ഘ​​ട​​ന​​യാ​​ൽ നാം ​​അ​​ഥ​​വാ ന​​മ്മു​​ടെ രാ​​ഷ്‌​​ട്രം ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ന്നു. മോ​​ദി​​ഭ​​ര​​ണം വി​​ചാ​​ര​​ധാ​​ര​​പാ​​ഠ​​ങ്ങ​​ളാ​​ൽ ര​​ണ്ടാം​​ത​​രം പൗ​​ര​​ന്മാ​​ക്കി​​യ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കു​​മേ​​ൽ സം​​ഘ​​പ​​രി​​വാ​​ർ ക​​യ​​റി​​നി​​ര​​ങ്ങു​​ന്ന വാ​​ർ​​ത്ത​​ക​​ൾ പ​​ഴ​​യ​​താ​​ണ്. ആ ‘പ​​ണി’​​ഏ​​റ്റെ​​ടു​​ത്ത വ​​ർ​​ഗീ​​യ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട ‘ഗോ​​ദി ബ്യൂ​​റോ​​ക്രാ​​റ്റു​​ക​​ൾ’ പു​​തി​​യ ഘ​​ട്ട​​ത്തി​​ലേ​​ക്കു ക​​ട​​ന്നി​​രി​​ക്കു​​ന്നു. ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന ഛത്തീ​​സ്ഗ​​ഡി​​ൽ​​നി​​ന്നാ​​ണ് പു​​തി​​യ വാ​​ർ​​ത്ത. ഗോ​​ത്ര​​വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​യ ഡീ​​ക്ക​​ന്‍റെ പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​ര​​ണ​​ച്ച​​ട​​ങ്ങ് പ്രാ​​ദേ​​ശി​​ക ഭ​​ര​​ണ​​കൂ​​ടം ത​​ട​​ഞ്ഞു.

30 വ​​ർ​​ഷം മു​​ന്പ​​ത്തെ മാ​​മ്മോ​​ദീ​​സ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്കി​​യെ​​ങ്കി​​ലും അ​​ന്ന​​ത്തെ അ​​നു​​മ​​തി​​പ​​ത്രം വേ​​ണ​​മ​​ത്രേ. അ​​ന്ന് അ​​ത്ത​​ര​​മൊ​​രു അ​​നു​​മ​​തി​​പ​​ത്രം ആ​​വ​​ശ്യ​​മി​​ല്ലാ​​യി​​രു​​ന്നെ​​ന്ന വ​​സ്തു​​ത, വ​​ർ​​ഗീ​​യ​​ത​​യു​​ടെ കാ​​ട്ടു​​നീ​​തി​​യി​​ൽ അ​​പ്ര​​സ​​ക്ത​​മാ​​യി. പൗ​​രോ​​ഹി​​ത്യ​​സ്വീ​​ക​​ര​​ണം മാ​​റ്റി​​വ​​ച്ചു. ന​​മ്മു​​ടെ ഭ​​ര​​ണ​​ഘ​​ട​​ന നി​​ല​​വി​​ലു​​ണ്ടെ​​ന്ന് ഈ ​​രാ​​ജ്യ​​ത്തെ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ ഇ​​നി​​യും വി​​ശ്വ​​സി​​ക്ക​​ണോ? ചോ​​ദ്യം ഭ​​ര​​ണ​​കൂ​​ട​​ത്തോ​​ടും നീ​​തി​​ന്യാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ളോ​​ടും മാ​​ത്ര​​മ​​ല്ല, രാ​​ജ്യ​​ത്തെ ഭി​​ന്നി​​പ്പി​​ക്കു​​ന്ന​​വ​​രെ വെ​​ളു​​പ്പി​​ക്കു​​ന്ന, ഹി​​ന്ദു​​ത്വ ഫാ​​ക്‌ട‌‌‌‌‌​​റി​​നി​​ർ​​മി​​ത ക്രൈ​​സ്ത​​വ അ​​ല​​ക്കു​​യ​​ന്ത്ര​​ങ്ങ​​ളോ​​ടു​​മാ​​ണ്. പ്ര​​തി​​സ​​ന്ധി നി​​സാ​​ര​​മ​​ല്ല; ക്രൈ​​സ്ത​​വ​​നേ​​തൃ​​ത്വം ഭ​​ര​​ണ​​ഘ​​ട​​നാ​​സു​​ര​​ക്ഷി​​ത​​ത്വ​​ത്തി​​ന്‍റെ മി​​ഥ്യാ​​ധാ​​ര​​ണ​​ക​​ളി​​ൽ​​നി​​ന്നും ച​​ട്ട​​പ്പ​​ടി പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളി​​ൽ​​നി​​ന്നും പു​​റ​​ത്തു​​വ​​ര​​ണം.

ബ​​ൽ​​റാം​​പു​​ർ ജി​​ല്ല​​യി​​ലെ ധ​​ൻ​​വാ​​ർ ഇ​​ട​​വ​​ക​​യി​​ൽ 14നാ​​യി​​രു​​ന്നു ഈ​​ശോ​​സ​​ഭാം​​ഗ​​മാ​​യ ഡീ​​ക്ക​​ൻ ബേ​​സി​​ൽ ഹ​​ദ്ദെ​​യു​​ടെ പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​ര​​ണ ച​​ട​​ങ്ങ് ത​​ട​​ഞ്ഞ​​ത്. ര​​ണ്ടു വ്യ​​ക്തി​​ക​​ൾ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ​​ത്രേ പൊ​​ലി​​സും സ​​ബ് ഡി​​വി​​ഷ​​ണ​​ൽ മ​​ജി​​സ്‌​​ട്രേ​​റ്റും ഉ​​ൾ​​പ്പെ​​ടു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​സം​​ഘ​​മെ​​ത്തി​​യ​​ത്. ഡീ​​ക്ക​​ന്‍റെ ക്രി​​സ്തീ​​യ ഐ​​ഡ​​ന്‍റി​​റ്റി തെ​​ളി​​യി​​ക്കു​​ന്ന മാ​​മ്മോ​​ദീ​​സ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്കി​​യെ​​ങ്കി​​ലും, അ​​ധി​​കാ​​രി​​ക​​ളു​​ടെ അ​​നു​​മ​​തി​​യോ​​ടെ​​യാ​​ണോ മ​​ത​​പ​​രി​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​തെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ൾ വേ​​ണ​​മെ​​ന്നാ​​യി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ.

1995ൽ ​​അ​​ത്ത​​രം അ​​നു​​മ​​തി ആ​​വ​​ശ്യ​​മി​​ല്ലാ​​യി​​രു​​ന്നെ​​ന്ന് ഹ​​ദ്ദെ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യെ​​ങ്കി​​ലും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ​​മ്മ​​തി​​ച്ചി​​ല്ല. കി​​ട്ടാ​​നി​​ട​​യി​​ല്ലാ​​ത്ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ചോ​​ദി​​ച്ച് വോ​​ട്ട് നി​​ഷേ​​ധി​​ക്കു​​ന്ന​​തി​​ന്‍റെ മ​​റ്റൊ​​രു പ​​തി​​പ്പ്! ച​​ട​​ങ്ങ് മാ​​റ്റി​​വ​​ച്ചി​​ല്ലെ​​ങ്കി​​ൽ ഉ​​ണ്ടാ​​കു​​ന്ന അ​​നി​​ഷ്‌​​ട​​സം​​ഭ​​വ​​ങ്ങ​​ൾ​​ക്കു ത​​ങ്ങ​​ൾ ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യി​​രി​​ക്കി​​ല്ലെ​​ന്നു മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കി. ഔ​​ദ്യോ​​ഗി​​ക ഭീ​​ഷ​​ണി! ഡീ​​ക്ക​​ൻ ബേ​​സി​​ൽ ഹ​​ദ്ദെ​​യെ സു​​ര​​ക്ഷി​​ത​​കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു മാ​​റ്റി. കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​നാ​​ണ് സ​​ഭ​​യു​​ടെ തീ​​രു​​മാ​​നം.

നീ​​തി കി​​ട്ടു​​മോ? ഛത്തീ​​സ്ഗ​​ഡി​​ലെ ചി​​ല ആ​​ദി​​വാ​​സി ഗ്രാ​​മ​​ങ്ങ​​ളി​​ൽ ക്രൈ​​സ്ത​​വ പു​​രോ​​ഹി​​ത​​ർ​​ക്കും പ​​രി​​വ​​ർ​​ത്തി​​ത ക്രൈ​​സ്ത​​വ​​ർ​​ക്കും പ്ര​​വേ​​ശ​​നം വി​​ല​​ക്കി​​ക്കൊ​​ണ്ട് സ്ഥാ​​പി​​ച്ച ബോ​​ർ​​ഡു​​ക​​ൾ ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മ​​ല്ലെ​​ന്ന് വി​​ധി​​ച്ച​​ത് 2025ലും 26​​ലും കോ​​ട​​തി​​ക​​ളാ​​ണ്. പ​​ക്ഷേ, ഘ​​ർ​​വാ​​പ്പ​​സി​​യെ​​ന്ന മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന​​ത്തി​​നു വി​​ല​​ക്കി​​ല്ല. ഛത്തീ​​സ്ഗ​​ഡി​​ൽ​​ത​​ന്നെ ക്രൈ​​സ്ത​​വ​​രു​​ടെ മൃ​​ത​​ദേ​​ഹം അ​​വ​​രു​​ടെ പ​​റ​​ന്പി​​ൽ​പോ​​ലും സം​​സ്ക​​രി​​ക്കാ​​ൻ പ​​റ്റി​​ല്ലെ​​ന്ന് ഇ​​ക്ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ൽ വ​​ർ​​ഗീ​​യ​​വാ​​ദി​​ക​​ൾ തീ​​ട്ടു​​ര​​മി​​റ​​ക്കി​​യ​​പ്പോ​​ഴും ത​​ട​​യാ​​ൻ ആ​​രു​​മി​​ല്ലാ​​യി​​രു​​ന്നു. ഏ​​തു മ​​ത​​ത്തി​​ലും വി​​ശ്വ​​സി​​ക്കാ​​നും ആ​​ച​​രി​​ക്കാ​​നും പ്ര​​ച​​രി​​പ്പി​​ക്കാ​​നും പൗ​​ര​​നു സ്വാ​​ത​​ന്ത്ര്യം ഉ​​റ​​പ്പാ​​ക്കു​​ന്ന ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 25-ാം അ​​നുഛേ​​ദം ഇ​​പ്പോ​​ഴു​​മു​​ണ്ട്!

ഹി​​ന്ദു​​ക്ക​​ൾ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള​ ബം​​ഗ്ലാ​​ദേ​​ശി​​ലെ ന്യൂന​​പ​​ക്ഷ​​ങ്ങ​​ളെ ച​​വി​​ട്ടി​​യ​​ര​​ച്ച മു​​സ്‌​​ലിം തീ​​വ്ര​​വാ​​ദ ക​​ഥ പ​​റ​​ഞ്ഞ ത‌​​സ്‌​​ലി​​മ ന​​സ്രീ​​ന്‍റെ നോ​​വ​​ലാ​​ണ് ല​​ജ്ജ. ത​​സ്‌​​ലി​​മ​​യെ ഓ​​ർ​​ത്തോ​​ർ​​ത്തു ക​​ര​​ഞ്ഞ​​വ​​രാ​​ണ് ഭ​​രി​​ക്കു​​ന്ന​​ത്. സ്ഥ​​ല-​​വ്യ​​ക്തി നാ​​മ​​ങ്ങ​​ളൊ​​ന്നു മാ​​റ്റി​​യാ​​ൽ, അ​​തു ത​​സ്‌​​ലി​​മ​​യ്ക്ക് അ​​ഭ​​യം കൊ​​ടു​​ത്ത ഇ​​ന്ത്യ​​യു​​ടെ സ​​മ​​കാ​​ലി​​ക ദു​​ര​​ന്ത​​നോ​​വ​​ലാ​​കും. ല​​ജ്ജി​​ക്കു​​ക! ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന മി​​ക്ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കു സു​​ര​​ക്ഷി​​ത​​ത്വ​​മി​​ല്ല. ബി​​ജെ​​പി ഭ​​രി​​ക്കാ​​നെ​​ത്തി​​യ​​തോ​​ടെ പ​​ശ്ചി​​മ​​ബം​​ഗാ​​ളും വ​​ർ​​ഗീ​​യ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്.

ക്രൈ​​സ്ത​​വ​​രും ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളും ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ന്ന നി​​ര​​വ​​ധി വാ​​ർ​​ത്ത​​ക​​ൾ പു​​റ​​ത്തു​​വ​​ന്നു​​ക​​ഴി​​ഞ്ഞു. രാ​​ജ്യ​​ത്തു​​ട​​നീ​​ളം ക്രൈ​​സ്ത​​വ​​ർ​​ക്കും മു​​സ്‌​​ലിം​​ക​​ൾ​​ക്കു​​മെ​​തി​​രേ ന​​ട​​ക്കു​​ന്ന അ​​ക്ര​​മ​​ങ്ങ​​ൾ ല​​ക്ഷ​​ണ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ്. രോ​​ഗം, വ​​ർ​​ഗീ​​യ​​ന്യൂ​​ന​​മ​​ർ​​ദ​​ങ്ങ​​ൾ വം​​ശ​​ഹ​​ത്യ​​ക്കൊ​​രു​​ക്കു​​ന്ന വി​​ദ്വേ​​ഷ കാ​​ർ​​മേ​​ഘ​​ങ്ങ​​ളാ​​ണ്. ഇ​​ന്ത്യ​​യി​​ൽ മു​​സ്‌​​ലിം​​ക​​ളെ​​യും ക്രി​​സ്ത്യാ​​നി​​ക​​ളെ​​യും ല​​ക്ഷ്യ​​മി​​ട്ടു​​ള്ള വി​​ദ്വേ​​ഷ പ്ര​​സം​​ഗ​​ങ്ങ​​ളി​​ൽ വ​​ലി​​യ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യെ​​ന്നും അ​​തി​​ൽ 88 ശ​​ത​​മാ​​ന​​വും ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണെ​​ന്നു​​മു​​ള്ള അ​​മേ​​രി​​ക്ക ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ഇ​​ന്ത്യ ഹെ​​യ്റ്റ് ലാ​​ബി​​ന്‍റെ റി​​പ്പോ​​ർ​​ട്ടും കൂ​​ട്ട​​ക്കൊ​​ല​​ക​​ൾ​​ക്കു സാ​​ധ്യ​​ത​​യു​​ള്ള 168 രാ​​ജ്യ​​ങ്ങ​​ളു​​ടെ സാ​​ധ്യ​​താ​പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ നാ​​ലാം സ്ഥാ​​ന​​ത്താ​​ണെ​​ന്ന യു​​എ​​സ് ഹോ​​ളോ​​കോ​​സ്റ്റ് മ്യൂ​​സി​​യ​​ത്തി​​ന്‍റെ റി​​പ്പോ​​ർ​​ട്ടും പു​​റ​​ത്തു​​വ​​ന്ന​​ത് ഇ​​ക്ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ലാ​​ണ്. ക്രൈ​​സ്ത​​വ​​ർ​​ക്കെ​​തി​​രേ​​യു​​ള്ള ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​ടെ എ​​ണ്ണം പ്ര​​തി​​വ​​ർ​​ഷം ആ​​യി​​ര​​ത്തോ​​ട​​ടു​​ത്തു.

ഗോ​​വ​​ധ​​നി​​രോ​​ധ​​നം, മൂ​​ർ​​ച്ച​​കൂ​​ട്ടി​​യ മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന നി​​രോ​​ധ​​ന നി​​യ​​മ​​ങ്ങ​​ൾ, എ​​ഫ്സി​​ആ​​ർ​​എ... നു​​ണ​​പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ സ​​ർ​​ക്കാ​​രു​​ക​​ൾ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളെ സം​​ശ​​യ​​നി​​ഴ​​ലി​​ലാ​​ക്കു​​ക​​യാ​​ണ്. ഹി​​റ്റ്‌​​ല​​ർ ആ​​ദ്യ​​മു​​ണ്ടാ​​ക്കി​​യ​​ത് കോ​​ൺ​​സ​​ൻ​​ട്രേ​​ഷ​​ൻ ക്യാ​​ന്പു​​ക​​ള​​ല്ല, സം​​ശ​​യ​​മാ​​ണ്. ന്യൂ​​ന​​പ​​ക്ഷ​​മാ​​യ യ​​ഹൂ​​ദ​​ർ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നു ഭീ​​ഷ​​ണി​​യാ​​ണെ​​ന്നും അ​​വ​​കാ​​ശ​​ങ്ങ​​ൾ ത​​ട്ടി​​യെ​​ടു​​ക്കു​​ന്നെ​​ന്നും അ​​വ​​ർ നാ​​ളെ ഭൂ​​രി​​പ​​ക്ഷ​​മാ​​കു​​മെ​​ന്നു​​മൊ​​ക്കെ​​യു​​ള്ള നു​​ണ​​ക​​ൾ സം​​ശ​​യ​​ങ്ങ​​ളാ​​യി വി​​ത​​ച്ചു. നാ​​ട്ടി​​ലും വി​​ദേ​​ശ​​ത്തു​​മു​​ള്ള കു​​ഴ​​ലൂ​​ത്തു​​കാ​​രെ​​ക്കൊ​​ണ്ട് ഹി​​ന്ദു​​ത്വ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലു​​ൾ​​പ്പ​​ടെ ചെ​​യ്യി​​ക്കു​​ന്ന​​തും മ​​റ്റൊ​​ന്ന​​ല്ല. ഇ​​ട​​യ്ക്കി​​ടെ നൈ​​ജീ​​രി​​യ, പാ​​ക്കി​​സ്ഥാ​​ൻ, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ എ​​ന്നി​​ങ്ങ​​നെ താ​​ള​​മി​​ടീ​​ക്കു​​ക​​യും ചെ​​യ്യും. തി​​രി​​ച്ച​​റി​​യ​​ണം.

പ്ര​​തി​​പ​​ക്ഷ​​വും സ​​ഭാ​​നേ​​തൃ​​ത്വ​​ങ്ങ​​ളും പ​​ര​​ന്പ​​രാ​​ഗ​​ത ജ​​നാ​​ധി​​പ​​ത്യ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളി​​ൽ അ​​ട​​യി​​രി​​ക്കു​​ന്ന​​തും സ്ഥി​​തി വ​​ഷ​​ളാ​​ക്കി​​ക്ക​​ഴി​​ഞ്ഞു. ജ​​നാ​​ധി​​പ​​ത്യ​​സം​​ര​​ക്ഷ​​ണ​​ത്തി​​നി​​റ​​ങ്ങി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഭ​​യ​​രാ​​ഹി​​ത്യ​​വും ഊ​​ർ​​ജ​​സ്വ​​ല​​ത​​യും ഉ​​ട​​യാ​​ട​​യു​​ട​​യാ​​ത്ത പ്ര​​തി​​ഷേ​​ധ-​​പ്ര​​തി​​ക​​ര​​ണ​​ക്കാ​​രി​​ൽ​​നി​​ന്ന് ആ​​രും പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ല. പ​​ക്ഷേ, ഭ​​ര​​ണ​​ഘ​​ട​​നാ​​സ്ഥാ​​പ​​ന​​ങ്ങ​​ളും ഉ​​ദ്യോ​​ഗ​​സ്ഥ​​രും തി​​രു​​ത്ത​​ൽ​​ശ​​ക്തി​​യാ​​യി​​രു​​ന്ന മാ​​ധ്യ​​മ​​ങ്ങ​​ളും ഭ​​രി​​ക്കു​​ന്ന​​വ​​രു​​ടെ മ​​ടി​​യി​​ലി​​രു​​ന്നു കൊ​​ഞ്ചു​​ന്ന ഇ​​ല​​പൊ​​ഴി​​യും​​കാ​​ല​​ത്ത് നി​​ങ്ങ​​ളു​​ടെ നി​​ശ​​ബ്ദ​​ത​​യോ​​ളം പോ​​ന്ന ദു​​ർ​​ബ​​ല പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​ളി​​ച്ചോ​​ട്ട​​മോ അ​​സാ​​ന്നി​​ധ്യ​​മോ ആ​​യി രേ​​ഖ​​പ്പെ​​ടു​​ത്തും. ച​​രി​​ത്രം ഒ​​രി​​ക്ക​​ല​​തു വി​​ചാ​​ര​​ണ​​യ്ക്കെ​​ടു​​ക്കു​​ക​​ത​​ന്നെ ചെ​​യ്യും.

ഛത്തീ​​സ്ഗ​​ഡ് മു​​ഴ​​ക്കു​​ന്ന​​ത് അ​​പാ​​യ​​മ​​ണി​​യാ​​ണ്. പ​​ള്ളി​​യി​​ലാ​​ണോ ക്ഷേ​​ത്ര​​ത്തി​​ലാ​​ണോ മോ​​സ്കി​​ലാ​​ണോ പാ​​ർ​​ട്ടി ഓ​​ഫി​​സി​​ലാ​​ണോ സ്വ​​ന്തം വീ​​ട്ടി​​ലാ​​ണോ തെ​​രു​​വി​​ലാ​​ണോ നി​​ങ്ങ​​ൾ കി​​ട​​ന്നു​​റ​​ങ്ങു​​ന്ന​​തെ​​ന്ന​​തു പ്ര​​ധാ​​ന​​മ​​ല്ല. നി​​ഷ്ക്രി​​യ​​ത​​യു​​ടെ കി​​ട​​ക്ക​​വി​​ട്ടെ​​ഴു​​ന്നേ​​ൽ​​ക്കാ​​ത്ത​​തേ പ്ര​​ശ്ന​​മു​​ള്ളൂ. വോ​​ട്ടും ഐ​​ക്യ​​വും ജ​​നാ​​ധി​​പ​​ത്യ​​വും മ​​തേ​​ത​​ര​​ത്വ​​വു​​മൊ​​ക്കെ മോ​​ഷ്ടി​​ക്ക​​പ്പെ​​ടു​​ന്പോ​​ൾ, നാം ​​ഹി​​ന്ദു​​ക്ക​​ളും ക്രി​​സ്ത്യാ​​നി​​ക​​ളും മു​​സ്‌​​ലിം​​ക​​ളും നി​​രീ​​ശ്വ​​ര​​വാ​​ദി​​ക​​ളു​​മൊ​​ക്കെ​​യാ​​യ മ​​തേ​​ത​​ര ഇ​​ന്ത്യ​​ക്കാ​​ർ മു​​ന്നോ​​ട്ടു നീ​​ങ്ങി നി​​ൽ​​ക്ക​​ണം. ഇ​​പ്പോ​​ഴ​​വ​​ർ ചോ​​ദി​​ക്കു​​ന്ന​​ത് ന​​മ്മു​​ടേ​​താ​​ണ്, ഇ​​ന്ത്യ​​യെ​​ന്ന അ​​ടി​​യാ​​ധാ​​ര​​മാ​​ണ്. വി​​ട്ടു​​കൊ​​ടു​​ക്കാ​​നോ..?

Tags : Deepika Editorial Editorial

Recent News

Corehub Up