x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

25
JUL
2026

വി​ദ്യാ​ഭ്യാ​സവാ​യ്പ​യി​ൽ ‘പു​റ​ന്പോ​ക്ക്’ വേ​ണ്ട

Editorial Audio


Published: July 25, 2026 12:00 AM IST | Updated: July 24, 2026 11:14 PM IST

പാ​വ​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളു​ടെ മ​ക്ക​ൾ വാ​യ്പ​യെ​ടു​ത്തു പ​ഠി​ക്കേ​ണ്ടെ​ന്ന് കേ​ന്ദ്ര​നി​യ​മം പ​റ​യു​ന്നി​ല്ല കേ​ട്ടോ. പ​ക്ഷേ, അ​വ​ർ​ക്കു വാ​യ്പ കൊ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ടി​ൽ തെ​റ്റി​ല്ലെ​ന്ന്, നി​യ​മം വ്യാ​ഖ്യാ​നി​ച്ചു കോ​ട​തി പ​റ​ഞ്ഞി​രി​ക്കു​ന്നു. ഫ​ലം പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ, ഉ​ള്ള കാ​ശി​നു പ​ഠി​ച്ചാ​ൽ മ​തി.

മാ​താ​പി​താ​ക്ക​ൾ​ക്കു ക്രെ​ഡി​റ്റ് സ്കോ​ർ കു​റ​വാ​ണെ​ങ്കി​ൽ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സവാ​യ്പ ബാ​ങ്കു​ക​ൾ​ക്കു നി​ഷേ​ധി​ക്കാ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. മി​​​​ക​​​​ച്ച ക്രെ​​​​ഡി​​​​റ്റ് സ്‌​​​​കോ​​​​റു​​​​ള്ള മ​​​​റ്റൊ​​​​രാ​​​​ളെ സ​​​​ഹ അ​​​​പേ​​​​ക്ഷ​​​​ക​​​​നാ​​​​യി ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി ന​​​​ല്‍കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ബാ​​​​ങ്കു​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍ദേ​​​​ശി​​​​ച്ചു. കേ​ൾ​ക്കാ​ൻ കൊ​ള്ളാം.

പാ​പ്പ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ വാ​യ്പ​യ്ക്കു സ​ഹ അ​പേ​ക്ഷ​ക​രാ​കാ​ൻ ആ​രു വ​രു​മെ​ന്നാ​ണ്? നി​ല​വി​ലു​ള്ള കേ​ന്ദ്ര നി​യ​മ​മാ​ണ് കോ​ട​തി വ്യാ​ഖ്യാ​നി​ച്ച​ത്. ആ ​നി​യ​മം പ​രി​ഷ്ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ട​പെ​ടാം. ഇ​ന്ന​ലെ കു​രു​ത്ത സി​ജെ​പി​യു​ടെ മ​ഹാ​സ​മ​ര​ത്തെ പി​ന്തു​ണ​ച്ച​ത​ല്ലാ​തെ സ​മീ​പ​കാ​ല​ത്ത് കാ​ര്യ​മാ​യൊ​ന്നും ചെ​യ്തി​ട്ടി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ​ക്കും ഒ​ന്ന​ന​ങ്ങാം.

മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ സി​​​​ബി​​​​ല്‍ സ്‌​​​​കോ​​​​ര്‍ കു​​​​റ​​​​ഞ്ഞ​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ബാ​​​​ങ്കു​​​​ക​​​​ള്‍ വാ​​​​യ്പ നി​​​​ഷേ​​​​ധി​​​​ച്ച​​​​തു ചോ​​​​ദ്യംചെ​​​​യ്ത് വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ ന​​​​ല്‍കി​​​​യ ഹ​​​​ർ​​​​ജി​​​​ക​​​​ള്‍ ത​​​​ള്ളി​​​​യാ​​​​ണ് കോ​​​​ട​​​​തി​​​​വി​ധി. 2005ലെ ​​​​ക്രെ​​​​ഡി​​​​റ്റ് ഇ​​​​ന്‍ഫ​​​​ര്‍മേ​​​​ഷ​​​​ന്‍ ക​​​​മ്പ​​​​നീ​​​​സ് (റെ​​​​ഗു​​​​ലേ​​​​ഷ​​​​ന്‍) ആ​​​​ക‌്ടി​​​​ന്‍റെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വാ​​​​യ്പ​​​​യ്ക്കു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​യി​​​​ന്മേ​​​​ല്‍ സ​​​​ഹ വാ​​​​യ്പ​​​​ക്കാ​​​​ര​​​​ന്‍റെ ക്രെ​​​​ഡി​​​​റ്റ് സ്‌​​​​കോ​​​​റോ ക്രെ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ര്‍ട്ടോ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​തെ​​​​ന്ന് പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നാ​ണ് ഹൈ​ക്കോ​ട​തി വി​ധി​ച്ച​ത്.

വാ​​​​യ്പാ​​​​ തി​​​​രി​​​​ച്ച​​​​ട​​​​വി​​​​ല്‍ വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യാ​​​​ല്‍ ബാ​​​​ങ്കു​​​​ക​​​​ള്‍ക്കു ഗാ​​​​ര​​​​ന്‍റി ന​​​​ല്‍കു​​​​ന്ന വി​​​​ധ​​​​മാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ക്രെ​​​​ഡി​​​​റ്റ് ഗാ​​​​ര​​​​ന്‍റി ഫ​​​​ണ്ട് ഫോ​​​​ര്‍ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ ലോ​​​​ണ്‍ സ്‌​​​​കീം ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ല്‍ വാ​​​​യ്പാ​​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ള​​​​വ് നി​​​​ര്‍ദേ​​​​ശി​​​​ക്കു​​​​ന്നി​​​​ല്ല. അ​തു​കൊ​ണ്ട് വാ​​​​യ്പ​​​ ന​ൽ​കാ​ൻ ബാ​​​​ങ്കു​​​​ക​​​​ള്‍ക്ക് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ നി​​​​ശ്ച​​​​യി​​​​ക്കാ​​​ം. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വാ​​​​യ്പ ഒ​​​​രു അ​​​​വ​​​​കാ​​​​ശ​​​​മാ​​​​യി ഉ​​​​ന്ന​​​​യി​​​​ക്കാ​​​​നാ​​​​കി​​​​ല്ല. ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ നി​​​​ല​​​​വി​​​​ലു​​​​ള്ള സ്‌​​​​കീ​​​​മു​​​​ക​​​​ള്‍ക്കും സ​​​​ര്‍ക്കു​​​​ല​​​​റു​​​​ക​​​​ള്‍ക്കും വി​​​​ധേ​​​​യ​​​​മാ​​​​യി മാ​​​​ത്ര​​​​മേ വാ​​​​യ്പ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കൂ.

വാ​​​​യ്പാ​​​​ന​​​​യം ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര്‍ ചോ​​​​ദ്യം ചെ​​​​യ്തി​​​​ട്ടി​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്‍ ഇ​​​​ട​​​​പെ​​​​ടാ​​​​നാ​​​​കി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, വാ​​​​യ്പ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ മി​​​​ക​​​​ച്ച ക്രെ​​​​ഡി​​​​റ്റ് സ്‌​​​​കോ​​​​റു​​​​ള്ള മ​​​​റ്റൊ​​​​രാ​​​​ളെ സ​​​​ഹ അ​​​​പേ​​​​ക്ഷ​​​​ക​​​​നാ​​​​യി ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​യാ​ൽ ബാ​​​​ങ്കു​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍ദേ​​​​ശി​​​​ച്ചു.

കോ​​​​ട​​​​തി​യു​ടെ തീ​രു​മാ​നം, നി​ല​വി​ലു​ള്ള നി​യ​മം പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​കൂ​ല​മ​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ​ക്കു ക്രെ​ഡി​റ്റ് സ്കോ​റി​ല്ലെ​ങ്കി​ൽ അ​തു​ള്ള മ​റ്റു​ള്ള​വ​രെ സ​ഹ അ​പേ​ക്ഷ​ക​രാ​ക്കാ​മെ​ന്ന​തും ഏ​താ​ണ്ട് അ​പ്രാ​യോ​ഗി​ക​മാ​യ കാ​ര്യ​മാ​ണ്. പാ​വ​പ്പെ​ട്ട​വ​രു​ടെ വാ​യ്പ​യ്ക്ക് ബ​ന്ധു​ക്ക​ൾ പോ​ലും ജാ​മ്യം നി​ൽ​ക്കാ​ൻ മ​ടി​ക്കു​ന്നി​ട​ത്ത് ഈ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ അ​പേ​ക്ഷ​ക​രാ​യി ആ​രു​ണ്ടാ​കും? പാ​വ​പ്പെ​ട്ട മാ​താ​പി​താ​ക്ക​ൾ വ​ർ​ത്ത​മാ​ന​കാ​ല യാ​ഥാ​ർ​ഥ്യ​മാ​ണ്.

അ​വ​രു​ടെ മ​ക്ക​ൾ​ക്കു വാ​യ്പ നി​ഷേ​ധി​ക്കു​ന്ന​തു​മൂ​ലം ഭാ​വി​യും പ്ര​തീ​ക്ഷ​യി​ല്ലാ​ത്ത​താ​കും. കേ​ന്ദ്രം തി​രു​ത്തു​ന്നി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം. ഇ​തൊ​ന്നും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ അ​റി​യു​ന്നി​ല്ലേ? അ​ക്ര​മ​ങ്ങ​ൾ, മാ​ർ​ക്ക്-​വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ങ്ങ​ൾ, റാ​ഗിം​ഗ് തു​ട​ങ്ങി​യ​വ​യു​ടെ ചെ​ളി​നി​ല​ങ്ങ​ളി​ൽ​നി​ന്ന് അ​വർ പു​റ​ത്തു​വ​ര​ണം.

മാ​താ​പി​താ​ക്ക​ൾ​ക്കു സാ​ന്പ​ത്തി​കയോ​ഗ്യ​ത​യി​ല്ലാ​ത്ത​തു​കൊണ്ട് മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സവാ​യ്പ​യ്ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തുന്ന നി​യ​മം പാ​വ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പെ​ല്ല​റ്റ് ഗ​ണ്ണാ​ണ്. വായ്പ ഒ​ഴി​വാ​ക്കി​യി​ട്ട്, തി​രി​ച്ച​ട​വി​നു ഗാ​ര​ന്‍റി ഉ​റ​പ്പാ​ക്കി​യി​ട്ടെ​ന്തു കാ​ര്യം? പാ​വ​ങ്ങ​ളെ പാ​വ​ങ്ങ​ളാ​യി നി​ല​നി​ർ​ത്തു​ന്ന മാ​ന​ദ​ണ്ഡ​ങ്ങളെ കേന്ദ്ര വി​ദ്യാ​ഭ്യാ​സ വാ​യ്പാന​യ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കാൻ സ​ർ​ക്കാ​ർ വൈ​ക​രു​ത്. വി​ദ്യാ​ഭ്യാ​സവാ​യ്പ​യി​ൽ ‘പു​റ​ന്പോക്ക്’ വേ​ണ്ട.

Tags : Editorial Deepika News Education Loan Bank

Recent News

Corehub Up