x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13
MAR
2026

ക​രി​ക്കു​ല​ത്തി​ൽ രാ​ഷ്‌​ട്രീ​യ​ക്ക​രി വേ​ണ്ട

Editorial Audio


Published: March 13, 2026 12:00 AM IST | Updated: March 12, 2026 11:26 PM IST

ജു​ഡീ​ഷ​റി​യു​ടെ അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​ള്ള എ​ട്ടാം ക്ലാ​സ് പാ​ഠ​ഭാ​ഗം എ​ൻ​സി​ഇ​ആ​ർ​ടി​യെ​ക്കൊ​ണ്ട് തി​രു​ത്തി​ച്ച സു​പ്രീം​കോ​ട​തി, ബു​ധ​നാ​ഴ്ച​യെ​ടു​ത്ത ചി​ല തീ​രു​മാ​ന​ങ്ങ​ൾ വേ​ണ്ട​വി​ധം ഉ​പ​യോ​ഗി​ച്ചാ​ൽ ഭ​ര​ണ​കൂ​ട-​രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളി​ൽ​നി​ന്നു വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ ര​ക്ഷി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ്. എ​ൻ​സി​ഇ​ആ​ർ​ടി(​നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ണ​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ട്രെ​യി​നിം​ഗ്)​യു​ടെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച കോ​ട​തി, തി​രു​ത്തി​യ പാ​ഠ​ഭാ​ഗം വി​ദ​ഗ്ധ​സ​മി​തി അം​ഗീ​ക​രി​ക്കു​ന്ന​തു വ​രെ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വി​ട്ട​തി​നൊ​പ്പം, അ​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ​പോ​യ മ​റ്റൊ​രു തീ​രു​മാ​ന​മു​ണ്ട്.

റി​ട്ട. ജ​ഡ്ജി, അ​റി​യ​പ്പെ​ട്ട അ​ക്കാ​ഡ​മി​ഷ്യ​ൻ, നി​യ​മ​വി​ദ​ഗ്ധ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ വി​ദ​ഗ്ധ​സ​മി​തി​ക്ക്, എ​ട്ടാം ക്ലാ​സി​ലെ വി​വാ​ദ പാ​ഠ്യ​പ​ദ്ധ​തി മാ​ത്ര​മ​ല്ല, മ​റ്റു ക്ലാ​സു​ക​ളി​ലെ​യും പാ​ഠ്യ​പ​ദ്ധ​തി പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ദേ​ശീ​യ ജു​ഡീ​ഷ​ൽ അ​ക്കാ​ഡ​മി​യു​മാ​യി സ​ഹ​ക​രി​ക്കാം. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി എ​ൻ​സി​ഇ​ആ​ർ​ടി ഭ​ര​ണ​കൂ​ട താ​ത്പ​ര്യ​ത്തി​നു​വേ​ണ്ടി ച​രി​ത്ര​ത്തി​ലു​ൾ​പ്പെ​ടെ ന​ട​ത്തി​യ ത​ള്ള​ലും കൊ​ള്ള​ലും പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ഈ ​സ​മി​തി​ക്കു​ണ്ടെ​ങ്കി​ൽ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ക​രി​ക്കു​ല​ത്തി​ൽ പു​ര​ണ്ട രാ​ഷ്‌​ട്രീ​യ​ക്ക​രി ക​ഴു​കി​ക്ക​ള​യാ​നാ​കും. എ​ൻ​സി​ഇ​ആ​ർ​ടി​യു​ടെ രാ​ഷ്‌​ട്രീ​യ​ത്തി​നെ​തി​രേ വ​സ്തു​നി​ഷ്ഠ​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​വ​രും പ്ര​തി​പ​ക്ഷ​വും ഇ​തി​ന്‍റെ സാ​ധ്യ​ത​ക​ളെ വി​ല​യി​രു​ത്തേ​ണ്ട​താ​ണ്.

പാ​ഠ്യ​പ​ദ്ധ​തി​യി​ലെ പൊ​ളി​ച്ച​ടു​ക്ക​ലു​ക​ളി​ൽ പ​ല​തും ച​രി​ത്ര-​മ​തേ​ത​ര വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​വും വി​ദ്യാ​ഭ്യാ​സ-​ച​രി​ത്ര വി​ദ​ഗ്ധ​രും ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടും തി​രി​ഞ്ഞു​നോ​ക്കാ​തി​രു​ന്ന എ​ൻ​സി​ഇ​ആ​ർ​ടി ഒ​ടു​വി​ൽ കോ​ട​തി​യെ തൊ​ട്ട​പ്പോ​ൾ വി​വ​ര​മ​റി​ഞ്ഞു. ക്ഷ​മ പ​റ​ഞ്ഞി​ട്ടും, തി​രു​ത്തി​യ പാ​ഠ​ഭാ​ഗം വി​ദ​ഗ്ധ​രു​ടെ ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. എ​ട്ടാം ക്ലാ​സി​ലെ നി​യ​മ​പ​ഠ​ന​ത്തി​ന്‍റെ പാ​ഠ്യ​പ​ദ്ധ​തി മാ​ത്ര​മ​ല്ല, മ​റ്റു ക്ലാ​സു​ക​ളി​ലെ​യും പാ​ഠ്യ​പ​ദ്ധ​തി പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ​സ​മി​തി​ക്കു ദേ​ശീ​യ ജു​ഡീ​ഷ​ൽ അ​ക്കാ​ഡ​മി​യു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​താ​ണ് ശ്ര​ദ്ധേ​യം.

നാ​ഷ​ണ​ൽ സി​ല​ബ​സ് ആ​ൻ​ഡ് ടീ​ച്ചിം​ഗ് ലേ​ണിം​ഗ് മെ​റ്റീ​രി​യ​ൽ ക​മ്മി​റ്റി​യു​ടെ (എ​ൻ​എ​സ്ടി​സി) ഭ​ര​ണ​ഘ​ട​ന സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് വാ​ദ​ത്തി​നി​ട​യി​ൽ കോ​ട​തി പ​റ​യു​ക​യും ചെ​യ്തു. വി​വാ​ദ പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കി​യ പ്ര​ഫ. മൈ​ക്ക​ൽ ഡാ​നി​നോ, അ​ധ്യാ​പി​ക സു​പ​ർ​ണ ദി​വാ​ക​ർ, നി​യ​മ ഗ​വേ​ഷ​ക​ൻ അ​ലോ​ക് പ്ര​സ​ന്ന​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി പൊ​തു​ഫ​ണ്ട് സീ​ക​രി​ക്കു​ന്ന ഒ​രു സ്ഥാ​പ​ന​വും സ​ഹ​ക​രി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത് എ​ൻ​സി​ഇ​ആ​ർ​ടി​ക്ക് പ്ര​ഹ​ര​മാ​യി.

എ​ൻ​സി​ഇ​ആ​ർ​ടി​യു​ടെ ‘എ​ക്സ്പ്ലോ​റിം​ഗ് സൊ​സൈ​റ്റി, ഇ​ന്ത്യ ആ​ൻ​ഡ് ബി​യോ​ണ്ട്’ എ​ന്ന സാ​മൂ​ഹ്യ​ശാ​സ്ത്ര പു​സ്ത​കം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച സു​പ്രീം​കോ​ട​തി, പു​സ്ത​ക​ത്തി​ന്‍റെ പ്രി​ന്‍റ് ചെ​യ്ത പ​ക​ർ​പ്പു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​നും ഡി​ജി​റ്റ​ൽ കോ​പ്പി​ക​ൾ പ്ര​ച​രി​ക്കു​ന്ന​തു ത​ട​യാ​നും നേ​ര​ത്തേ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ‘സ​മൂ​ഹ​ത്തി​ൽ ജു​ഡീ​ഷ​റി​യു​ടെ പ​ങ്ക്’ എ​ന്ന നാ​ലാം അ​ധ്യാ​യ​മാ​ണു വി​വാ​ദ​ത്തി​നു വ​ഴി​വ​ച്ച​ത്. ജു​ഡീ​ഷ​റി​യി​ലെ അ​ഴി​മ​തി​ക്ക​ഥ​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

പ​ക്ഷേ, രാ​ഷ്‌​ട്രീ​യ​ത്തി​ലും ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലും കൊ​ടി​യ അ​ഴി​മ​തി​ക​ളു​ണ്ടാ​യി​രി​ക്കേ, വി​മ​ർ​ശ​ക​രെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടു​ന്നെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രി​ക്കേ, അ​ഴി​മ​തി​ക്കാ​രാ​യ രാ​ഷ്‌​ട്രീ​യ​ക്കാ​ർ ഭ​ര​ണ​ക​ക്ഷി​ക്കൊ​പ്പം ചേ​ർ​ന്നാ​ൽ അ​ഴി​മ​തി​മു​ക്ത​രാ​കു​ന്ന ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കേ... ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​വ​സാ​ന ആ​ശ്ര​യ​മാ​യ കോ​ട​തി​ക​ളു​ടെ വി​ശ്വാ​സ്യ​ത പു​തി​യ ത​ല​മു​റ​യി​ൽ​നി​ന്ന് എ​ടു​ത്തു​മാ​റ്റു​ന്ന​ത് ആ​പ​ത്ക​ര​മാ​ണ്.

എ​ൻ​ഡി​എ സ​ർ​ക്കാ​രി​നു കീ​ഴി​ൽ എ​ൻ​സി​ഇ​ആ​ർ​ടി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​പ​നി​ർ​മി​തി​ക​ളി​ലൊ​ന്ന് കോ​ട​തി​ക്കെ​തി​രേ​യാ​യ​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. പ​ക്ഷേ, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഇ​ന്ത്യ​ൻ നി​ല​പാ​ടു​ത​റ​യാ​യ മ​തേ​ത​ര​ത്വം, അ​ഹിം​സ​യി​ലൂ​ന്നി​യ സ്വാ​ത​ന്ത്ര്യ​സ​മ​രം, സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലും സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​ലും നേ​തൃ​ത്വം വ​ഹി​ച്ച നേ​താ​ക്ക​ൾ, ദ​ളി​ത​ർ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ എ​ൻ​സി​ഇ​ആ​ർ​ടി ന​ട​ത്തി​യ രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മെ​ന്നു പ​റ​യാ​വു​ന്ന കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും ഒ​ഴി​വാ​ക്ക​ലു​ക​ളും പു​തി​യ ത​ല​മു​റ​യെ പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​തി​ലൊ​ന്നും കോ​ട​തി ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും, പ​ല​തും ഇ​പ്പോ​ൾ വി​ല​ക്ക​പ്പെ​ട്ട​തു​പോ​ലെ​യോ അ​തി​ലേ​റെ​യോ ഗൗ​ര​വ​മു​ള്ള വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു. എ​ൻ​സി​ഇ​ആ​ർ​ടി​യും യു​ജി​സി​യും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ഏ​താ​ണ്ട് ഒ​രേ രീ​തി​യി​ലു​ള്ള ഒ​ഴി​വാ​ക്ക​ലും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളു​മാ​ണ് പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തു ബി​ജെ​പി​യു​ടെ പ്ര​തി​പ​ക്ഷ​മു​ക്ത-​മ​ത​രാ​ഷ്‌​ട്രീ​യ​വു​മാ​യി ഏ​റെ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന പൊ​ളി​ച്ചെ​ഴു​ത്തു​ക​ളാ​ണ്.

രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​ക്കു​പോ​ലും ഒ​ഴി​വി​ല്ല. 2023ൽ 12-ാം ​ക്ലാ​സി​ൽ, ഗാ​ന്ധി​ജി​യു​ടെ ഹി​ന്ദു-​മു​സ്‌​ലിം ഐ​ക്യ​ശ്ര​മം ഹി​ന്ദു തീ​വ്ര​വാ​ദി​ക​ളെ പ്ര​കോ​പി​പ്പി​ച്ചെ​ന്ന പാ​ഠ​ഭാ​ഗം മാ​റ്റി​യ​പ്പോ​ൾ, ഗാ​ന്ധി​ഘാ​ത​ക​ന്‍റെ വ​ർ​ഗീ​യ സം​ഘ​ട​നാ ബ​ന്ധ​ങ്ങ​ൾ എ​ടു​ത്തു​ക​ള​ഞ്ഞ്, ‘പൂ​ന​യി​ൽ​നി​ന്നു​ള്ള നാ​ഥു​റാം ഗോ​ഡ്സെ’ എ​ന്ന ബ്രാ​ഹ്മ​ണ​യു​വാ​വ് എ​ന്നാ​ക്കി മാ​റ്റി. ആ​ർ​എ​സ്എ​സ് നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഭാ​ഗ​വും ഒ​ഴി​വാ​ക്കി. പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ ഒ​ഴി​വാ​ക്കാ​ൻ എ​ൻ​സി​ഇ​ആ​ർ​ടി​യും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പു​ക​ളും മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു.

2023ലാ​ണ് 11-ാം ക്ലാ​സി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പാ​ഠ​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​ബു​ൾ​ക​ലാം ആ​സാ​ദി​നെ വെ​ട്ടി​യ​ത്. ശാ​സ്ത്ര​ത്തി​ന്‍റെ സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ലാ​യ പ​രി​ണാ​മ​സി​ദ്ധാ​ന്തം 10-ാം ക്ലാ​സി​ലെ സ​യ​ൻ​സ് പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് 2023 ഏ​പ്രി​ലി​ലാ​ണ്. ഏ​ഴാം ക്ലാ​സ് പാ​ഠ​ഭാ​ഗ​ത്തി​ൽ​നി​ന്ന് ദ​ളി​ത് എ​ഴു​ത്തു​കാ​രെ ഒ​ഴി​വാ​ക്കി. ക​ർ​ണാ​ട​ക​യി​ലെ സ്കൂ​ൾ സി​ല​ബ​സി​ൽ​നി​ന്ന് ദ​ളി​ത് എ​ഴു​ത്തു​കാ​രു​ടെ​യും പു​രോ​ഗ​മ​ന​വാ​ദി​ക​ളാ​യ എ​ഴു​ത്തു​കാ​രു​ടെ​യും, വ​ർ​ഗീ​യ​ത​യ്ക്കും ജാ​തി​ശ്രേ​ണി​ക്കു​മെ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​യും ലേ​ഖ​ന​ങ്ങ​ളു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ൾ ബി​ജെ​പി സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി.

ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റും നെ​ഹ്‌​റു​വു​മൊ​ക്കെ പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്നു പു​റ​ത്താ​യ​പ്പോ​ൾ ആ​ർ​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​രാ​യ വി.​ഡി. സ​വ​ർ​ക്ക​റും കെ.​ബി. ഹെ​ഡ്ഗേ​വാ​റു​മൊ​ക്കെ സ്ഥാ​നം പി​ടി​ച്ചു.2019ൽ ​എ​ൻ​സി​ഇ​ആ​ർ​ടി ഒ​ന്പ​താം ക്ലാ​സി​ലെ ‘ഇ​ന്ത്യ ആ​ൻ​ഡ് ദ ​ക​ണ്ടം​പ​റ​റി വേ​ൾ​ഡ്’ എ​ന്ന പു​സ്ത​ക​ത്തി​ൽ​നി​ന്ന് 70 പേ​ജു​ക​ൾ നീ​ക്കി​യ​തി​ൽ മി​ഷ​ണ​റി​മാ​രു​ടെ പി​ന്തു​ണ​യി​ൽ ന​ട​ന്ന, തി​രു​വി​താം​കൂ​റി​ലെ മാ​റു​മ​റ​യ്ക്ക​ൽ സ​മ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന ചാ​ന്നാ​ർ ല​ഹ​ള​യു​മു​ണ്ട്. 2020-21ൽ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്നു നീ​ക്കം ചെ​യ്ത​ത് മ​തേ​ത​ര​ത്വം, ഫെ​ഡ​റ​ലി​സം, മ​തം, ജാ​തി, ലിം​ഗ​സ​മ​ത്വം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ളാ​യി​രു​ന്നു.

ഹാ​ര​പ്പ​ൻ-​സി​ന്ധു​ന​ദീ​ത​ട സം​സ്കാ​ര​ത്തെ വേ​ദ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സി​ന്ധു-​സ​ര​സ്വ​തി സം​സ്കാ​ര​മാ​യി മാ​റ്റി​യ​ത് 2024ൽ ​യു​ജി​സി​യാ​ണ്. എ​ൻ​സി​ഇ​ആ​ർ​ടി, മാ​റി​മാ​റി വ​രു​ന്ന ജ​നാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​യ പ്ര​തി​ബ​ദ്ധ​ത​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​ൽ എ​തി​ര​ഭി​പ്രാ​യ​മി​ല്ല. പ​ക്ഷേ, അ​ത് ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണോ​പാ​ധി​യാ​കു​ന്ന​ത് മ​റ്റൊ​രു വി​ഷ​യ​മാ​ണ്. പൂ​ർ​ണ​മാ​യും വ​സ്തു​താ​വി​രു​ദ്ധ​മ​ല്ലാ​തി​രു​ന്നി​ട്ടും കോ​ട​തി​യു​ടെ അ​ഴി​മ​തി​ക്കാ​ര്യം പ​ഠി​പ്പി​ക്കു​ന്ന​തു ദു​രു​പ​ദി​ഷ്ട​മാ​ണെ​ങ്കി​ൽ എ​ൻ​സി​ഇ​ആ​ർ​ടി​യു​ടെ പ​തി​റ്റാ​ണ്ടു നീ​ണ്ട ച​രി​ത്ര-​ശാ​സ്ത്ര-​മ​തേ​ത​ര-​ദ​ളി​ത് വി​രു​ദ്ധ ര​ഥ​യാ​ത്ര​യും ത​ട​യ​പ്പെ​ടേ​ണ്ട​ത​ല്ലേ?

Tags : Editorial

Recent News

Corehub Up