x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

16
MAR
2026

മ​ഷി തെ​ളി​യും​ മു​മ്പ് മ​ന​സ് ഉ​ണ​ര​ട്ടെ

Editorial Audio


Published: March 16, 2026 12:00 AM IST | Updated: March 15, 2026 10:26 PM IST

ജ​നാ​ധി​പ​ത്യ​ര​ഥം അ​ഞ്ചു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വീ​ണ്ടും ജ​ന​ങ്ങ​ളു​ടെ പ​ണി​പ്പു​ര​യി​ലെ​ത്തു​ക​യാ​ണ്. അ​തി​നു​ള്ള തീ​യ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ളം, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​പ്രി​ൽ ഒ​ന്പ​തി​നാ​ണ് വോ​ട്ടെ​ടു​പ്പ്. ത​മി​ഴ്നാ​ട്ടി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലെ ആ​ദ‍്യ​ഘ​ട്ട​വും 23നു ​ന​ട​ക്കും. 29ന് ​ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട​ത്തോ​ടെ പ​ശ്ചി​മ ബം​ഗാ​ളി​ലെ വോ​ട്ടെ​ടു​പ്പും പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്ന് മേ​യ് നാ​ലി​ന് അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഫ​ലം പ്ര​ഖ്യാ​പി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ന്ന​പോ​ലെ മ​റ്റൊ​ര​വ​സ​ര​ത്തി​ലും ജ​ന​ങ്ങ​ളോ​ട് അ​വ​രു​ടെ പ​ങ്ക് നി​ർ​വ​ഹി​ക്കാ​ൻ ജ​നാ​ധി​പ​ത്യം ഇ​ത്ര പ്ര​ക​ട​മാ​യി ആ​വ​ശ്യ​പ്പെ​ടാ​റി​ല്ല. വോ​ട്ട​ർ​പ​ട്ടി​ക​യെ​യും വോ​ട്ടെ​ണ്ണ​ലി​നെ​യും​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തു​പോ​ലെ​യോ അ​തി​ലേ​റെ​യോ ഉ​ത്ത​ര​വാ​ദി​ത്വം വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ലു​മു​ണ്ട്. നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​സൂ​ച​ക​മാ​കും. ഏ​പ്രി​ൽ ഒ​ന്പ​തി​നു വി​ര​ൽ​ത്തു​ന്പി​ൽ വി​രി​യാ​നി​രി​ക്കു​ന്ന ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​തീ​രു​മാ​നം നാ​ടി​ന്‍റെ ന​ന്മ​യ്ക്കാ​ക​ട്ടെ.

ഇ​നി 25 ദി​വ​സം, കേ​ര​ള​ത്തി​ലെ 140 നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ൽ മീ​ന​മാ​സ​ത്തി​ലെ സൂ​ര്യ​നൊ​പ്പം രാ​ഷ്‌​ട്രീ​യ​വും തി​ള​യ്ക്കും. വ​ന്യ​ജീ​വി, തെ​രു​വു​നാ​യ, റ​ബ​റി​ന്‍റെ വി​ല​യി​ടി​വ്, നെ​ൽ​ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ തീ​രാ​ദു​രി​ത​ങ്ങ​ൾ, ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത, വ​ർ​ഗീ​യ​ത, അ​വി​ശു​ദ്ധ ബാ​ന്ധ​വ​ങ്ങ​ൾ, അ​ഴി​മ​തി, മ​യ​ക്കു​മ​രു​ന്ന്, ഗു​ണ്ടാ​രാ​ജ്... ഭ​രി​ക്കു​ന്ന​വ​രും പ്ര​തി​പ​ക്ഷ​വും ദേ​ശീ​യ​നേ​തൃ​ത്വ​ങ്ങ​ളും ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന നീ​റു​ന്ന വി​ഷ​യ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ ച​ർ​ച്ച​യാ​കും.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, വ​ന്യ​ജീ​വി, തെ​രു​വു​നാ​യ, വ​ർ​ഗീ​യ-​മ​ത​മൗ​ലി​ക​വാ​ദ കൂ​ട്ടു​കെ​ട്ട് വി​ഷ​യ​ങ്ങ​ളി​ൽ ത​മ്മി​ൽ ഭേ​ദ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​നേ നി​വൃ​ത്തി​യു​ള്ളൂ. ത​ങ്ങ​ൾ​ക്കി​ന്നു​വ​രെ വ​ഴ​ങ്ങാ​ത്ത കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ​നേ​തൃ​ത്വം മു​ന്പെ​ന്ന​ത്തേ​ക്കാ​ളും ശ​ക്ത​മാ​യ പ​രി​ശ്ര​മ​ത്തി​ലും പ്ര​തീ​ക്ഷ​യി​ലു​മാ​ണ്. സി​പി​എം ന​യി​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി മൂ​ന്നാം വ​ട്ട​വും തു​ട​ർ​ഭ​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്പോ​ൾ പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​ജ്വ​ല വി​ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് ന​യി​ക്കു​ന്ന ജ​നാ​ധി​പ​ത്യ​മു​ന്ന​ണി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ജ​യം ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​ത്തെ​യും ആ​വേ​ശ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷേ, സ​ജീ​വ​പാ​ർ​ട്ടി​ക്കാ​ര​ല്ലാ​ത്ത വോ​ട്ട​ർ​മാ​രു​ടെ ഉ​ള്ളി​ലി​രു​പ്പ് മാ​റ്റി​മ​റി​ക്കാ​നാ​യി​രി​ക്കും ഇ​നി​യു​ള്ള 25 ദി​വ​സ​വും മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും പ​ര​ക്കം​പാ​ച്ചി​ൽ. പാ​ച​ക​വാ​ത​ക​ത്തി​നു ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ നാം ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​ഖ്യാ​പ​നം കേ​ട്ട​ത്.

ഇ​ന്നു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. 10 വ​ർ​ഷ​മാ​യി പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന് ഒ​രു പ​രാ​ജ​യം​കൂ​ടി താ​ങ്ങാ​നാ​കി​ല്ല. സി​പി​എ​മ്മി​നു കേ​ര​ളം ന​ഷ്ട​പ്പെ​ട്ടാ​ൽ രാ​ജ്യ​ത്ത് ഒ​രു സം​സ്ഥാ​ന​ത്തും അ​ധി​കാ​ര​മി​ല്ലെ​ന്ന ക​ഠി​ന യാ​ഥാ​ർ​ഥ്യ​ത്തെ നേ​രി​ടേ​ണ്ടി​വ​രും. ബി​ജെ​പി​ക്കു സീ​റ്റും വോ​ട്ടു​നി​ല​യും വ​ർ​ധി​പ്പി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​ക്കും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും ത​ന്ത്ര​ങ്ങ​ൾ മാ​റ്റേ​ണ്ടി​വ​രും.

സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ക​സ​നം കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​മി​ല്ലെ​ങ്കി​ൽ ക്ലേ​ശ​ക​ര​മാ​ണെ​ന്ന​തി​ന്‍റെ നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ൾ വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ​പോ​ലും കാ​ണേ​ണ്ടി​വ​ന്നു. ഇ​ര​ട്ട എ​ൻ​ജി​ൻ ഇ​ല്ലെ​ങ്കി​ൽ വി​ക​സ​ന ട്രെ​യി​ൻ ഒ​രു സം​സ്ഥാ​ന​ത്തും നീ​ങ്ങി​ല്ലെ​ന്ന കേ​ന്ദ്ര മു​ന്ന​റി​യി​പ്പ് ഫെ​ഡ​റ​ൽ സം​വി​ധാ​ന​ങ്ങ​ളെ ദു​ർ​ബ​ല​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു ബി​ജെ​പി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​ർ ഗു​ണ​ക​ര​മാ​യെ​ടു​ക്കു​മോ​യെ​ന്നു ക​ണ്ട​റി​യേ​ണ്ട​തു​ണ്ട്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​വും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​പ്ര​തീ​ക്ഷ​യും കോ​ൺ​ഗ്ര​സി​ലെ സീ​റ്റ്-​അ​ധി​കാ​ര ത​ർ​ക്ക​ങ്ങ​ളെ സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള എ​ൽ​ഡി​എ​ഫി​നെ വി​ടാ​തെ പി​ന്തു​ട​രു​ക​യാ​ണ്. ഇ​തൊ​ക്കെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​രു​ടെ രാ​ഷ്‌​ട്രീ​യ പ്ര​ബു​ദ്ധ​ത, പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ടു​ക​ളെ ഇ​ഴ​കീ​റി പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കും.

വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും വ​ർ​ഗീ​യ​ത​യ്ക്കും കേ​ര​ള​ത്തി​ൽ വ​ലി​യ മാ​ർ​ക്ക​റ്റ് ല​ഭി​ക്കി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, തി​രി​ച്ച​ടി​യാ​കു​ക​യും ചെ​യ്യും. തു​ട​ക്ക​ത്തി​ൽ സൂ​ചി​പ്പി​ച്ച, സം​സ്ഥാ​ന​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും തീ​രാ​ശാ​പ​ങ്ങ​ളി​ൽ​നി​ന്ന് നാ​ടി​നു മോ​ച​നം ഉ​ണ്ടാ​ക​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ ഈ ​രാ​ജ്യ​ത്തെ ഇ​ക്കാ​ല​മ​ത്ര​യും കു​ടു​ക്കി​യി​ട്ട​വ​രോ​ട് നി​യ​മം മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​ഹാ​ര​ത്തെ​ക്കു​റി​ച്ചു ചോ​ദി​ക്കാ​ൻ ഒ​ര​വ​സ​രം​കൂ​ടി ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

വോ​ട്ടെ​ടു​പ്പി​ല​ല്ലാ​തെ ജ​നാ​ധി​പ​ത്യ​ത്തി​ൽ ഒ​രു പ​ങ്കാ​ളി​ത്ത​വും ഭ​രി​ക്കു​ന്ന​വ​ർ ന​മു​ക്ക് അ​നു​വ​ദി​ക്കി​ല്ല. ഒ​ന്പ​താം തീ​യ​തി വി​ല​പ്പെ​ട്ട​താ​ണ്. ക​ള്ള​വോ​ട്ടു ചെ​യ്യു​ന്ന​വ​രും വോ​ട്ടു ചെ​യ്യാ​ത്ത​വ​രും ജ​നാ​ധി​പ​ത്യ​ത്തോ​ട് ചെ​യ്യു​ന്ന​ത് ഏ​താ​ണ്ട് ഒ​രേ അ​ട്ടി​മ​റി​യാ​ണെ​ന്നും മ​റ​ക്ക​രു​ത്. വി​ര​ലി​ൽ മ​ഷി തെ​ളി​യും മു​ന്പ് മ​ന​സി​ൽ ഭാ​വി തെ​ളി​യ​ട്ടെ.

Tags : EDITORIAL

Recent News

Corehub Up