തിരുവനന്തപുരം: ഐസിഫോസ് വിദ്യാർഥികൾക്കായി പൈതൺ, മെഷീൻ ലേണിംഗിൽ ഹൈബ്രിഡ് ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
അത്യാധുനിക എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് യഥാർഥ ലോകത്തിലെ പ്രശ്നങ്ങൾ പ്രായോഗികമായി പരിഹരിക്കാൻ വിദ്യാർഥികളെ സജ്ജരാക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പങ്കെടുക്കുന്നവരുടെ എണ്ണം 30 പേരായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 5,900 രൂപയാണ് ഫീസ്. ജൂൺ 1ന് പ്രോഗ്രാം ആരംഭിക്കും. മേയ് 28നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in/event-details/223, +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962.
Tags : Internship Machine Learning