x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​കീം -2026: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ മാ​റ്റാ​ൻ അ​വ​സ​രം


Published: April 6, 2026 10:52 PM IST | Updated: April 6, 2026 10:53 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ നി​​​ല​​​വി​​​ലെ സം​​​ഘ​​​ർ​​​ഷ സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് യു​​​എ​​​ഇ (ഷാ​​​ർ​​​ജ) പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത നി​​​ര​​​വ​​​ധി കീം (KEAM) ​​​അ​​​പേ​​​ക്ഷ​​​ക​​​ർ വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ നേ​​​രി​​​ടു​​​ന്നു​​​ണ്ട്.

ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഷാ​​​ർ​​​ജ (യു​​​എ​​​ഇ), കു​​​വൈ​​​റ്റ്, ബ​​​ഹ്റൈ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കീം ​​​പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് കീം-2026 ​​​പോ​​​ർ​​​ട്ട​​​ൽ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​ഗ്/ ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.cee.kerala.gov.in ൽ ​​​ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ ല​​​ഭി​​​ക്കും.

പ​​​രീ​​​ക്ഷാകേ​​​ന്ദ്രം മാ​​​റ്റു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ധി​​​ക​​​മാ​​​യി അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്‌​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ങ്കി​​​ൽ, ആ​​​യ​​​ത് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഏ​​​പ്രി​​​ൽ ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ (IST) വ​​​രെ ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കും. കീം ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ഏ​​​പ്രി​​​ൽ എ​​​ട്ടു മു​​​ത​​​ൽ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്‌​​​തെ​​​ടു​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Tags : KEAM

Recent News

Corehub Up