x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കോ​ൾ ​കേ​ര​ള ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം


Published: May 6, 2026 11:19 PM IST | Updated: May 6, 2026 11:19 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ൾ-​​​കേ​​​ര​​​ള മു​​​ഖേ​​​ന 2026-27 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്‌​​​സ് ര​​​ണ്ടാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും, പു​​​നഃ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. നി​​​ർ​​​ദി​​​ഷ്ട യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് www.scolekerala.org മു​​​ഖേ​​​ന ഇ​​​ന്നുമു​​​ത​​​ൽ 30 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ സ്‌​​​കോ​​​ൾ-​​​കേ​​​ര​​​ള വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ കൊ​​​ടു​​​ത്തി​​​ട്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലും മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​ലും വി​​​ശ​​​ദ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ മ​​​റ്റ് സ്റ്റേ​​​റ്റ് ബോ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ മു​​​ഖേ​​​ന ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്‌​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കും.

ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റ് ഔ​​​ട്ടും, നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ളും എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ, സ്‌​​​കോ​​​ൾ-​​​കേ​​​ര​​​ള, വി​​​ദ്യാ​​​ഭ​​​വ​​​ൻ, പൂ​​​ജ​​​പ്പു​​​ര പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 695012 വി​​​ലാ​​​സ​​​ത്തി​​​ൽ നേ​​​രി​​​ട്ടോ സ്പീ​​​ഡ് / ര​​​ജി​​​സ്‌​​​ട്രേ​​​ഡ് ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ ജൂ​​​ലൈ ര​​​ണ്ടി​​​ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

Tags : Admission School Kerala Higher Secondary

Recent News

Corehub Up