x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൂ​ത്ത്പേ​സ്റ്റ് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ഹെൽത്ത് ഡെസ്ക്
Published: September 5, 2026 12:51 PM IST | Updated: September 5, 2026 12:51 PM IST

പ്രതീകാത്മകചിത്രം

 

വൃ​ത്തി​യു​ള്ള ശ​രീ​ര​ത്തി​ന് വൃ​ത്തി​യു​ള്ള വാ​യും അ​നി​വാ​ര്യ​മാ​ണ്. പ​ല്ലി​ന്‍റെ​യും മോ​ണ​യു​ടെ​യും ആ​രോ​ഗ്യം കൂ​ടാ​തെ ഒ​രി​ക്ക​ലും ഒ​രാ​ൾ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചു ദി​നം​പ്ര​തി ശു​ചീ​ക​ര​ണം ന​ട​ത്തി​യാ​ൽ ദ​ന്ത​രോ​ഗ​ങ്ങ​ൾ ന​ല്ലൊ​രു പ​രി​ധി​വ​രെ ത​ട​യാ​നാ​വും.

ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ടൂ​ത്ത് പേ​സ്റ്റു​ക​ൾ വ​ർ​ഷ​ങ്ങ​ളു​ടെ പ​ഠ​ന​വും റി​സേ​ർ​ച്ചും ന​ട​ത്തി ദോ​ഷ​വ​ശ​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി ഉ​പ​യോ​ഗി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​വ​യാ​ണ്. പേ​സ്റ്റു​ക​ൾ പ​ല​വി​ധം. ഇ​ത് തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ പ്ര​ധാ​ന​മാ​യും ന​മ്മു​ടെ വാ​യ്ക്ക​ക​ത്തെ പ്ര​ശ്ന​ങ്ങ​ൾ
മ​ന​സിലാ​ക്കി അ​തി​നു പ​രി​ഹാ​രമാ​കു​ന്ന​വ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

ഫ്ലൂറൈഡ് എന്തിന്?

ദ​ന്ത​ക്ഷ​യം ത​ട​യാ​ൻ ഫ്ലൂ​റൈ​ഡ് പേ​സ്റ്റു​ക​ൾ ആ​വ​ശ്യ​മാ​ണ്. ഭൂ​രി​ഭാ​ഗം പേ​സ്റ്റു​ക​ളി​ലും ഫ്ലൂ​റൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഫ്ലൂ​റൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ള്ള പേ​സ്റ്റ് ന​ല്ലൊ​രു പ​രി​ധി​വ​രെ ദ​ന്ത​ക്ഷ​യ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മാ​ത്ര​മ​ല്ല പ്രാ​രം​ഭ ഘ​ട്ട​ങ്ങ​ളി​ലു​ള്ള പോ​ടു​ക​ളു​ടെ തു​ട​ർ​വ്യാ​പ​നം ത​ട​യു​ന്നു. ഫ്ലൂ​റൈ​ഡ് സൂ​ക്ഷ്മ​മാ​യ ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ൽ ആ​യ​തി​നാ​ൽ വ​ള​രെ അ​തി​സൂ​ക്ഷ്മ​മാ​യ പോ​ടു​ക​ൾ അ​ട​യ്ക്ക​പ്പെ​ടു​ന്നു.

മോ​ണ​രോ​ഗം ത​ട​യാ​ൻ ആ​ന്‍റി ബാ​ക്ടീ​രി​യ​ൽ ടൂ​ത്ത്പേ​സ്റ്റ്

മോ​ണ​വീ​ക്കം, മോ​ണ​രോ​ഗം എ​ന്നി​വ ത​ട​യാ​ൻ ആ​ന്‍റി ബാ​ക്ടീ​രി​യ​ൽ, ആ​ന്‍റി ഇ​ൻ​ഫ്ല​മേ​റ്റ​റി (നീ​ർ​ക്കെ​ട്ടി​ന്) ഘ​ട​ക​ങ്ങ​ൾ സ​ഹാ​യി​ക്കു​ന്നു. ഈ ​ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ള്ള പേ​സ്റ്റു​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി നി​ർ​ദ്ദി​ഷ്ട കാ​ല​യ​ള​വി​ൽ ഉ​പ​യോ​ഗി​ക്ക​ണം. സാ​ധാ​ര​ണ​രീ​തി​യി​ൽ chlorhexidine, triclosan ചേ​രു​വ​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ളി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. മോ​ണ​യി​ൽ നി​ന്ന് ര​ക്തം വ​രു​ന്ന​ത് മോ​ണ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. ഇ​ത് പ​ല അ​സു​ഖ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വാം.

പ​ല്ലു​പു​ളി​പ്പ് അ​ക​റ്റാ​നു​ള്ള ടൂ​ത്ത് പേ​സ്റ്റ്

പ​ല്ലു​പു​ളി​പ്പ് അ​ക​റ്റാ​നു​ള്ള ടൂ​ത്ത് പേ​സ്റ്റി​ൽ ഫ്ലൂ​റൈ​ഡ് കൂ​ടാ​തെ പ്രോ ​ആ​ർ​ജി​നി​ൻ പോ​ലെ​യു​ള്ള ഘ​ട​ക​ങ്ങ​ളും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​ത് പ​ല്ലു​ക​ളി​ലെ സൂ​ക്ഷ്മ സു​ഷി​ര​ങ്ങ​ൾ അ​ട​ച്ച് പു​ളി​പ്പി​നെ ഇ​ല്ലാ​താ​ക്കു​ന്നു. ടൂ​ത്ത്പേ​സ്റ്റി​ൽ നേ​രി​യ​തോ​തി​ൽ ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ്, കാ​ർ​ബ​മൈ​ഡ് പെ​റോ​ക്സൈ​സ് മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടു​ത്തു​മ്പോ​ൾ ബ്ലീ​ച്ചിം​ഗ് സാ​ധ്യ​മാ​കു​ന്നു. എ​ന്നാ​ൽ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ ബ്ലീ​ച്ചിം​ഗ് ന​ട​ത്ത​ണ​മെ​ങ്കി​ൽ ക്ലി​നി​ക്കു​ക​ളി​ൽ ഓ​ഫീ​സ് ബ്ലീ​ച്ചി​ങ് എ​ന്ന ചി​കി​ത്സ​യി​ലൂ​ടെ 45 മി​നി​റ്റി​ന​കം ഇ​ത് സാ​ധ്യ​മാ​ക്കാ​നാ​വും. ഇ​വി​ടെ​യും ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ് കാ​ർ​ബ​മൈ​ഡ് പെ​റോ​ക്സൈ​ഡ് എ​ന്നി​വ ത​ന്നെ കൂ​ടു​ത​ൽ സാ​ന്ദ്ര​ത​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു.

പേ​സ്റ്റ് എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കണം?

സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന പേ​സ്റ്റി​ന്‍റെ അ​ള​വി​ൽ ആ​ദ്യം പേ​സ്റ്റ് എ​ടു​ക്കു​ക. ഇ​ത് മു​ക​ളി​ല​ത്തെ പ​ല്ലു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച് വാ​യ ക​ഴു​കി​യ​തി​നു​ശേ​ഷം താ​ഴ​ത്തെ പ​ല്ലു​നി​ര​ക​ൾ വൃ​ത്തി​യാ​ക്കു​ക. ഇ​ങ്ങ​നെ ഘ​ട്ടം തി​രി​ച്ചു​ള്ള രീ​തി കൂ​ടു​ത​ൽ ഫ​ലം ന​ല്കും. ഒ​രാ​ൾ​ക്ക് ഒ​രു​മാ​സ​ത്തേ​ക്ക് 150 ഗ്രാ​മി​ന്‍റെ ഒ​രു ട്യൂ​ബ് പേ​സ്റ്റ് മ​തി​യാ​കും. ഫാ​മി​ലി പാ​ക്ക് പേ​സ്റ്റ് വാ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ ഓ​രോ​രു​ത്ത​ർ​ക്കും ഒ​ന്ന് എ​ന്ന രീ​തി​യാ​ണു ന​ല്ല​ത്. ഒ​രേ ട്യൂ​ബ് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ബ്ര​ഷു​ക​ളി​ൽ നി​ന്നും പേ​സ്റ്റ് വ​ഴി അ​ണു​ബാ​ധ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
അ​മി​ത​മാ​യ അ​ള​വി​ൽ പേ​സ്റ്റ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. ഒ​രു പ​യ​റു മ​ണി​യു​ടെ അ​ത്ര​യും വ​ലി​പ്പ​ത്തി​ൽ മാ​ത്രം. കൂ​ടു​ത​ൽ പേ​സ്റ്റ് എ​ടു​ത്താ​ൽ പെ​ട്ടെ​ന്ന് പ​ത​ഞ്ഞ് പെ​ട്ടെ​ന്നു ത​ന്നെ അ​ത് ക​ഴു​കി ക​ള​യേ​ണ്ട​താ​യി വ​രും.
ടൂ​ത്ത്പേ​സ്റ്റ് തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ മാ​ത്ര​മ​ല്ല ബ്ര​ഷ് ചെ​യ്യു​ന്ന രീ​തി​യും ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക. കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചു പ​ല്ലു​തേ​യ്ക്കാ​ൻ കൃ​ത്യ​മാ​യി പ​ഠി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

 

വിവരങ്ങൾ- ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി
കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്,
തി​രു​വ​ല്ല)ഫോ​ണ്‍ 9447219903

Tags : Toothpaste FlurideToothPaste AntibacterialToothPaste DemtalHealth Healthnews

Recent News

Corehub Up