മനില: ഫിലിപ്പീൻസിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് 23 പേരെ കാണാതായി. തലസ്ഥാനമായ മനിലയ്ക്കു വടക്ക് ആഞ്ചലസ് നഗരത്തിലായിരുന്നു അപകടം. കാണാതായവരിൽ 18 പേർ നിർമാണത്തൊഴിലാളികളാണ്. സമീപത്തെ ഹോട്ടലിനു മുകളിലേക്കാണ് കെട്ടിടം തകർന്നുവീണത്. ഹോട്ടലിലുണ്ടായിരുന്നവരെയും കാണാതായിട്ടുണ്ട്.
ഒന്പതുനില കെട്ടിടത്തിനാണ് അനുമതി നല്കിയതെന്നും പത്താം നിലയിൽ നീന്തൽക്കുളം നിർമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Tags : 23 missing building collapses Philippines