x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രി​ക്സ് ഉ​ച്ച​കോ​ടി; പു​ടി​ൻ സെ​പ്റ്റം​ബ​റി​ൽ ഇ​ന്ത്യ​യി​ലെ​ത്തും


Published: May 19, 2026 06:53 PM IST | Updated: May 19, 2026 06:53 PM IST

മോ​സ്കോ: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ പു​ടി​ൻ സെ​പ്റ്റം​ബ​റി​ൽ ഇ​ന്ത്യ​യി​ലെ​ത്തും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ റ​ഷ്യ​ൻ എം​ബ​സി​യാ​ണ് പു​ടി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഇ​ന്ത്യ - റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ലും പു​ടി​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പു​ടി​ൻ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 12നും 13​നു​മാ​ണ് ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക. ഉ​ച്ച​കോ​ടി​യി​ൽ പു​ടി​ൻ പ​ങ്കെ​ടു​ക്കു​മെ​ന്ന് റ​ഷ്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വാ​ർ​ത്താ ഏ​ജ​ൻ​സി​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം പു​ടി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ട​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ബ്രി​ക്സ് (BRICS). 2024ൽ ​ഈ​ജി​പ്തും എ​ത്തി​യോ​പ്യ​യും ഇ​റാ​നും 2025ൽ ​യു​എ​ഇ​യും ഇ​ന്തോ​നേ​ഷ്യ​യും ബ്രി​ക്സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

Tags : BRICS Summit Putin India

Recent News

Corehub Up