x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എച്ച് 1-ബി വീസാ ഫീസ് വർധന റദ്ദാക്കിയത് സ്വാഗതം ചെയ്തു


Published: June 10, 2026 12:49 AM IST | Updated: June 10, 2026 12:49 AM IST

വാ​​​ഷിം​​​ഗ്ട​​​ൺ: എ​​​ച്ച്1-​​​ബി വീ​​സ​​യ്​​​ക്ക് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 1,00,000 യു​​​എ​​​സ് ഡോ​​​ള​​​ർ ഫീ​​​സ് റ​​​ദ്ദാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള മാസ​​​ച്യു​​​സെ​​​റ്റ്‌​​​സ് ഫെ​​​ഡ​​​റ​​​ൽ​​​കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ൾ സ്വാ​​​ഗ​​​തം ചെ​​​യ്തു.

യു​​​എ​​​സി​​ന്‍റെ ന​​​വീ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ​​​യും സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​ലെ​​​യും മ​​​ത്സ​​​ര​​​ശേ​​​ഷി നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ഈ ​​​വി​​​ധി ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് സം​​​ഘ​​​ട​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കു​​​ടി​​​യേ​​​റ്റ വ്യ​​​വ​​​സ്ഥ​​​യി​​​ൽ ന്യാ​​​യ​​​വും സു​​​താ​​​ര്യ​​​ത​​​യും കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​താ​​​ണ് കോ​​​ട​​​തി​​​വി​​​ധി​​​യെ​​​ന്ന് ഫൗ​​​ണ്ടേ​​​ഷ​​​ൻ ഫോ​​​ർ ഇ​​​ന്ത്യ ആ​​​ൻ​​​ഡ് ഇ​​​ന്ത്യ​​​ൻ ഡ​​​യ​​​സ്‌​​​പോ​​​റ സ്റ്റ​​​ഡീ​​​സ് പോ​​​ളി​​​സി ആ​​​ൻ​​​ഡ് സ്ട്രാ​​​റ്റ​​​ജി ചീ​​​ഫ് ഖ​​​ണ്ഡേ​​​റാ​​​വു ക​​​ണ്ഡ് പ​​​റ​​​ഞ്ഞു.

കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വോ​​​ടെ എ​​​ച്ച്-1​​​ബി വി​​​സ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​ർ​​​ക്കും വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​ണ് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​ൻ​​​ഡി​​​യാ​​​സ്‌​​​പോ​​​റ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ഞ്ജീ​​​വ് ജോ​​​ഷി​​​പു​​​ര പ്ര​​​തി​​​ക​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണ് പു​​​തി​​​യ എ​​​ച്ച്-1​​​ബി വീ​​സാ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഭീ​​​മ​​​മാ​​​യ തു​​​ക ഫീ​​​സാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ ഈ ​​​ഫീ​​​സ് വ​​​ർ​​​ധ​​​ന​ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് തി​​​ങ്ക​​​ളാ​​​ഴ്ച ഫെ​​​ഡ​​​റ​​​ൽ​​​കോ​​​ട​​​തി ജ​​​ഡ്ജി ഇ​​​ത് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

Tags : Cancellation H-1B visa fee hike welcomed Massachusetts federal court

Recent News

Corehub Up