ബ്രസൽസ്: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാസവളത്തിന് വില കുത്തനേ ഉയരുന്ന സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ നടപടിയുമായി യൂറോപ്യൻ യൂണിയൻ രംഗത്ത്.
യൂറിയ, അമോണിയ പോലുള്ള പ്രധാന രാസവളങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് -കർഷകർക്ക് ആശ്വാസം നൽകാനാണു തീരുമാനം. അംഗരാജ്യങ്ങളിലെ രാസവളം നിർമാണം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ ഉത്പാദിപ്പിക്കാനും ആശ്രിതത്വം കുറയ്ക്കാനുമുള്ള ശ്രമങ്ങൾ യൂറോപ്പ് അടിയന്തരമായി ആരംഭിക്കേണ്ടതുണ്ടെന്ന് കൃഷിക്കായുള്ള യൂറോപ്യൻ കമ്മീഷണർ ക്രിസ്റ്റഫെ ഹാൻസെൻ അഭിപ്രായപ്പെട്ടു.
കൃഷി പ്രോത്സാഹിപ്പിക്കാൻ ശക്തമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : European Union takes action reduce prices Fertilizer