x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​മ​ന​യ്‌​യു​ടെ പ​ക​ര​ക്കാ​രി​ൽ മു​ന്നി​ൽ ഹ​സ​ൻ ഖൊ​മേ​നി


Published: March 3, 2026 01:49 AM IST | Updated: March 3, 2026 01:49 AM IST

ടെ​​​​ഹ്റാ​​​​ൻ: ​​​​ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തൊ​​​​ള്ള അ​​​​ലി ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ പ​​​​ക​​​​ര​​​​ക്കാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ആ​​​​ദ്യ പേ​​​​രു​​​​കാ​​​​ര​​​​നാ​​​​യി ഹ​​​​സ​​​​ൻ ഖൊ​​​​മേ​​​​നി. ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് റി​​​​പ്പ​​​​ബ്ലി​​​​ക്കി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​ൻ ആ​​​​യ​​​​ത്തൊ​​​​ള്ള റൂ​​​​ഹൂ​​​​ള്ള ഖൊ​​​​മേ​​​​നി​​​​യു​​​​ടെ കൊ​​​​ച്ചു​​​​മ​​​​ക​​​​നാ​​​​ണ് ഹ​​​​സ​​​​ൻ ഖൊ​​​​മേ​​​​നി.

ആ​​​​യ​​​​ത്തൊ​​​​ള്ള ഖൊ​​​​മേ​​​​നി​​​​യു​​​​ടെ 15 കൊ​​​​ച്ചു​​​​മ​​​​ക്ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പൊ​​​​തു​​​​മ​​​​ധ്യ​​​​ത്തി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന​​​​യാ​​​​ളാ​​​​ണ്. മ​​​​ത​​​​നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലെ മി​​​​ത​​​​വാ​​​​ദി​​​​യാ​​​​യാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ഖ​​​​താ​​​​മി, ഹ​​​​സ​​​​ൻ റു​​​​ഹാ​​​​നി​​​​യു​​​​ൾ​​​​പ്പെ​​​​ടെ പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി അ​​​​ടു​​​​ത്ത ബ​​​​ന്ധ​​​​വും ഇ​​​​ദ്ദേ​​​​ഹം സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ഹ​​​​സ​​​​ൻ ഖൊ​​​​മേ​​​​നി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലെ ചി​​​​ല​​​​ർ ഹ​​​​സ​​​​ൻ ഖൊ​​​​മേ​​​​നി​​​​യെ​​​​യാ​​​​ണ് ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ മ​​​​ക​​​​ൻ മൊ​​​​ജ്ത​​​​ബി​​​​നെ​​​​തി​​​​രേ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്. ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് റി​​​​പ്പ​​​​ബ്ലി​​​​ക്കി​​​​നോ​​​​ട് കൂ​​​​റു പു​​​​ല​​​​ർ​​​​ത്തു​​​​മ്പോ​​​​ൾ പോ​​​​ലും പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ഹ​​​​സ​​​​ൻ ഖൊ​​​​മേ​​​​നി എ​​​​ല്ലാ​​​​യ്പ്പോ​​​​ഴും വാ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ വി​​​​മ​​​​ർ​​​​ശം ഉ​​​​ന്ന​​​​യി​​​​ക്കാ​​​​നും അ​​​​ദ്ദേ​​​​ഹം ത​​​​യാ​​​​റാ​​​​യി​​​​രു​​​​ന്നു.

2021-ൽ, ​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വാ​​​​ദി​​​​ക​​​​ളെ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു വി​​​​ല​​​​ക്കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഗാ​​​​ർ​​​​ഡി​​​​യ​​​​ൻ കൗ​​​​ൺ​​​​സി​​​​ലി​​​​നെ അ​​​​ദ്ദേ​​​​ഹം വി​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ഗാ​​​​ർ​​​​ഡി​​​​യ​​​​ൻ കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടാ​​​​ണ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക​​​​നാ​​​​യ ഇ​​​​ബ്രാ​​​​ഹിം റാ​​​​സി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്.

എ​​​​നി​​​​ക്കു​​​​വേ​​​​ണ്ടി ഒ​​​​രാ​​​​ളെ നി​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ശേ​​​​ഷം അ​​​​യാ​​​​ൾ​​​​ക്ക് വോ​​​​ട്ടു ചെ​​​​യ്യാ​​​​ൻ പ​​​​റ​​​​യു​​​​ന്നു- ഖൊ​​​​മേ​​​​നി അ​​​​ന്ന് പ​​​​റ​​​​ഞ്ഞു. മ​​​​ഹ്സ അ​​​​മീ​​​​നി ക​​​​ബ​​​​റി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ലും ഖൊ​​​​മേ​​​​നി വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.

Tags : Hassan Khomeini Khamenei Iran

Recent News

Corehub Up