x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​നം; വൈ​ദ്യു​തി നി​ല​യ​ങ്ങ​ൾ​ക്ക് ചു​റ്റും മ​നു​ഷ്യ ച​ങ്ങ​ല തീ​ർ​ക്കാ​ൻ ഇ​റാ​ൻ


Published: April 7, 2026 10:24 AM IST | Updated: April 7, 2026 10:27 AM IST

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​തി​നാ​യി ട്രം​പ് ന​ൽ​കി​യ സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ മു​ന്നൊ​രു​ക്കങ്ങ​ളു​മാ​യി ഇ​റാ​ൻ ഭ​ര​ണ​കൂ​ടം. രാ​ജ്യ​ത്തെ പ്ര​ധാ​ന ഊ​ർ​ജ​നി​ല​യ​ങ്ങ​ൾ​ക്ക് ചു​റ്റും മ​നു​ഷ്യ ച​ങ്ങ​ല തീ​ർ​ക്കാ​ൻ ഇ​റാ​ൻ കാ​യി​ക യു​വ​ജ​ന മ​ന്ത്രാ​ല​യം ഉ​പമ​ന്ത്രി അ​ലി​റേ​സ റ​ഹീ​മി ആ​ഹ്വാ​നം ചെ​യ്തു.

വൈ​ദ്യു​തി നി​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ബോം​ബ് വ​ച്ച് ത​ക​ർ​ക്കു​മെ​ന്ന യു​എ​സ് ഭീ​ഷ​ണി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് ഈ ​നീ​ക്കം. ആ​ഗോ​ള ഷി​പ്പിം​ഗ് പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ചൊ​വ്വാ​ഴ്‌​ച രാ​ത്രി എ​ട്ടി​നു മു​മ്പ് തു​റ​ന്നി​ല്ലെ​ങ്കി​ൽ ഇ​റാ​നെ ത​ക​ർ​ക്കു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി.

അ​തേ​സ​മ​യം താ​ത്കാ​ലി​ക​മാ​യി വെ​ടി​നി​ർ​ത്താ​നു​ള്ള യു​എ​സ് നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റാ​ൻ തി​ങ്ക​ളാ​ഴ്ച ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ അ​ല്ല ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ച് യു​ദ്ധം സ്ഥി​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്.

Tags : donald trump hormuz iran

Recent News

Corehub Up