x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം; കു​വൈ​റ്റി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ത​മി​ഴ്നാ​ട് സ്വ​ദേ​ശി


Published: March 30, 2026 03:36 PM IST | Updated: March 30, 2026 03:41 PM IST

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കു​വൈ​റ്റി​ൽ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഉ​ട​ൻ ഇ​ന്ത്യ​യി​ലെ​ത്തി​ക്കും. ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ലെ കൊ​ള​ത്തൂ​ർ സ്വ​ദേ​ശി​യാ​യ സ​ന്താ​ന ശെ​ൽ​വം (40) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​ദ്ദേ​ഹം.

ശു​ഐ​ബ​യി​ലെ ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​നു നേ​രെ തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ കേ​ടു പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും ജ​ല വൈ​ദ്യു​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ​ന്താ​ന ശെ​ൽ​വം മ​രി​ച്ച സം​ഭ​വ​ത്തി​ൽ എം​ബ​സി അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. യു​വാ​വി​ന്‍റെ കു​ടും​ബ​ത്തോ​ടു​ള്ള അ​നു​ശോ​ച​നം എം​ബ​സി ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

Tags : death iran attack kuwait

Recent News

Corehub Up