ടെൽ അവീവ്: ഹിസ്ബുള്ള തലവന്‍ നയീം ഖാസിമിനെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേല്‍. തങ്ങളുടെ ലക്ഷ്യങ്ങളുടെ പട്ടികയില്‍ ഉള്ള വ്യക്തിയാണ് നയീം ഖാസിം എന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞത്.
ഇറാന് പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ്യുടെ കൊലപാതകത്തില്‍ പ്രതികാരമായി ഹിസ്ബുള്ള ഇസ്രയേലിനു നേരെയുള്ള ആക്രമണം കടുപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഹിസ്ബുള്ള തലവനെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയത്.
വടക്കന്‍ ഇസ്രയേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളത്തില്‍ ഹിസ്ബുള്ള റോക്കറ്റ്-ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇസ്രയേല്‍ ലബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേർ കൊല്ലപ്പെട്ടു.
സെപ്റ്റംബര്‍ 27-ന് ഇസ്രയേല്‍ വധിച്ച ഹസന് നസറള്ളയുടെ പിന്‍ഗാമിയായാണ് നയീം ഖാസിം ഹിസ്ബുള്ളയുടെ തലപ്പത്തെത്തിയത്. എക്സിലൂടെയായിരുന്നു കാറ്റ്സിന്റെ പ്രതികരണം.
Tags : isarel defense ministe Israel Katz hezbollah chief naim qassem