x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാലിയിൽ ജിഹാദി ആക്രമണം


Published: April 25, 2026 11:16 PM IST | Updated: April 25, 2026 11:16 PM IST

ബാ​​​മ​​​ക്കോ: പ​​​ടി​​​ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മാ​​​ലി​​​യി​​​ൽ സാ​​​യു​​​ധ ജി​​​ഹാ​​​ദി സം​​​ഘ​​​ങ്ങ​​​ൾ ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബാ​​​മ​​​ക്കോ​​​യി​​​ൽ സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ​​​യും വെ​​​ടി​​​യു​​​ടെ​​​യും ശ​​​ബ്ദം കേ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ക്ര​​​മി​​​ക​​​ളെ തു​​​ര​​​ത്താ​​​നു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണെ​​ന്ന് മാ​​​ലി​​​യി​​​ലെ പ​​​ട്ടാ​​​ള​​​ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റി​​​യി​​​ച്ചു.

വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​ടെ മാ​​​ലി നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ജി​​​ഹാദി ആ​​​ക്ര​​​മ​​​ണമാ​​​ണി​​​തെ​​​ന്ന് ചി​​​ല നി​​​രീ​​​ക്ഷ​​​ക​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ബാ​​​മ​​​ക്കോ ന​​​ഗ​​​ര​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള കാ​​​തി പ​​​ട്ടാ​​​ള ക്യാ​​​ന്പി​​​ൽ സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി.

ഇ​​​ങ്ങോ​​​ട്ടേ​​​ക്കു​​​ള്ള റോ​​​ഡു​​​ക​​​ൾ ഉ​​​പ​​​രോ​​​ധി​​​ക്കാ​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​രെ ഇ​​​റ​​​ക്കി. ബാ​​​മ​​​ക്കോ​​​യി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​ മു​​​ത​​​ൽ റ​​​ദ്ദാ​​​ക്കി.

വ​​​ട​​​ക്ക് ഗാ​​​യോ, കി​​​ഡാ​​​ൽ എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ലും സെ​​​ൻ​​​ട്ര​​​ൽ മാ​​​ലി​​​യി​​​ലെ സെ​​​വേ​​​ര​​​യി​​​ലും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി.

Tags : Jihadist attacks Mali

Recent News

Corehub Up