ബെയ്റൂട്ട്: ഇറാനുമായുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലബനന് പാര്‍ലമെന്റിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്കുകൂടി നീട്ടി. മേയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താൻ നേരത്തേ നിശ്ചയിച്ചിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞടുപ്പ് നടത്താൻ ബുദ്ധിമുട്ടാകുമെന്നതിനാലാണ് നടപടി.
ഹിസ്ബുള്ളയുടെ സാമ്പത്തിക വിഭാഗമായ അല്‍-ഖാര്‍ദ് അല്‍-ഹസനെ ലക്ഷ്യമിടുന്നതായി ഇന്നലെ ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു. ആക്രമണം കടുപ്പിക്കുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പുകൂടി പരിഗണിച്ചാണ് ലബനനന്റെ നീക്കം.
കാലാവധി നീട്ടാനുള്ള നിർദേശത്തെ 76 നിയമസഭാംഗങ്ങള്‍ അനുകൂലിച്ചപ്പോൾ 41 പേര് എതിര്‍ത്തു. നാല് പേര് വിട്ടുനിന്നതായും രാജ്യത്തെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു.
Tags : Lebanon parliament extended Lebanon