x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ര​വ് മോ​ദി​യെ കൈ​യൊ​ഴി​ഞ്ഞ് ല​ണ്ട​ൻ കോ​ട​തി; തി​രി​കെ എ​ത്തി​ക്കാ​ൻ ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ൾ


Published: March 26, 2026 07:57 AM IST | Updated: March 26, 2026 08:46 AM IST

ല​ണ്ട​ന്‍: സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് പി​ന്നാ​ലെ രാ​ജ്യം വി​ട്ട് ബ്രി​ട്ട​നി​ലേ​ക്ക് ക​ട​ന്ന വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​ക്ക് ല​ണ്ട​ൻ കോ​ട​തി​യി​ൽ തി​രി​ച്ച​ടി. ഇ​ന്ത്യ​യ്ക്ക് കൈ​മാ​റു​ന്ന​തി​നെ​തി​രെ നീ​ര​വ് മോ​ദി ല​ണ്ട​ൻ കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലി​ൽ കോ​ട​തി ഇ​ട​പെ​ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് തി​രി​ച്ച​ടി.

പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍ നി​ന്ന് 11,000 കോ​ടി വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ നീ​ര​വ് 2018ൽ ​ആ​ണ് രാ​ജ്യം വി​ട്ട് ബ്രി​ട്ട​നി​ൽ കു​ടി​യേ​റി​യ​ത്. ത​ട്ടി​പ്പി​ലൂ​ടെ നേ​ടി​യ പ​ണം നീ​ര​വ് മോ​ദി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യെ​ന്നാ​ണ് സം​ശ​യം.

ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ൾ നീ​ര​വ് മോ​ദി​യെ തി​രി​കെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​ത്. ല​ണ്ട​ൻ കോ​ട​തി നീ​ര​വി​ന്‍റെ അ​പ്പീ​ലി​ൽ ഇ​ട​പെ​ടാ​തെ വ​ന്ന​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള ഏ​ജ​ൻ​സി നീ​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാം.

അ​തേ​സ​മ​യം താ​ൻ ഇ​ന്ത്യ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ക​സ്റ്റ​ഡി​യി​ൽ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കും എ​ന്നാ​യി​രു​ന്നു കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലി​ൽ നീ​ര​വി​ന്‍റെ വാ​ദം.

 

Tags : london nirav modi London court punjab national bank

Recent News

Corehub Up