x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​ൻ, ത​ത്വ​ചി​ന്ത​ക​ൻ, യു​ദ്ധ​ത​ന്ത്ര​ജ്ഞ​ൻ: ആ​രാ​ണ് ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മി​ട്ട സു​ര​ക്ഷാ ത​ല​വ​ൻ അ​ലി ലാ​രി​ജാ​നി ‍?


Published: March 17, 2026 08:46 PM IST | Updated: March 17, 2026 08:46 PM IST

ടെ​ഹ്റാ​ന്‍: ഇ​റാ​ന്‍റെ രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ൽ അ​ലി ലാ​രി​ജാ​നി​യെ വേ​റി​ട്ടു നി​ർ​ത്തു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ വി​ദ്യാ​ഭ്യാ​സ പ​ശ്ചാ​ത്ത​ല​മാ​ണ്. കേ​വ​ലം ഒ​രു രാ​ഷ്ട്രീ​യ നേ​താ​വ് എ​ന്ന​തി​ലു​പ​രി ശാ​സ്ത്ര​ത്തി​ലും പാ​ശ്ചാ​ത്യ ത​ത്വ​ശാ​സ്ത്ര​ത്തി​ലും ഒ​രു​പോ​ലെ പ്രാ​വീ​ണ്യ​മു​ള്ള പ​ണ്ഡി​ത​ൻ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​റാ​നി​ലെ 'എം​ഐ​ടി' എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​തി​പ്ര​ശ​സ്ത​മാ​യ ഷെ​രീ​ഫ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്നാ​ണ് ലാ​രി​ജാ​നി ബി​രു​ദം നേ​ടി​യ​ത്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ക​ടു​പ്പ​മേ​റി​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ലൊ​ന്നി​ലൂ​ടെ മാ​ത്രം പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ലെ പ​ഠ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പാ​ര​മാ​യ വി​ശ​ക​ല​ന പാ​ട​വ​ത്തി​ന് തെ​ളി​വാ​ണ്.

ശാ​സ്ത്ര പ​ഠ​ന​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ക​യും ടെ​ഹ്‌​റാ​ൻ സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് വെ​സ്റ്റേ​ൺ ഫി​ലോ​സ​ഫി​യി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടു​ക​യും ചെ​യ്തു.പ്ര​ശ​സ്ത ജ​ർ​മ​ൻ ദാ​ർ​ശ​നി​ക​ൻ ഇ​മ്മാ​നു​വ​ൽ കാ​ന്‍റി​ന്‍റെ കൃ​തി​ക​ളെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഠ​നം. ത​ത്വ​ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പ്ര​ധാ​ന പു​സ്ത​ക​ങ്ങ​ൾ അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്. കാ​ന്‍റി​ന്‍റെ ഗ​ണി​ത​ശാ​സ്ത്ര ചി​ന്ത​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​സ്ത​കം ഏ​റെ പ്ര​ശ​സ്ത​മാ​ണ്. രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന് മു​ൻ​പ് ഇ​റാ​ന്‍റെ ആ​ത്മീ​യ കേ​ന്ദ്ര​മാ​യ ഖോം ​സെ​മി​നാ​രി​യി​ൽ നി​ന്ന് അ​ദ്ദേ​ഹം മ​ത​പ​ര​മാ​യ അ​റി​വും ആ​ർ​ജി​ച്ചി​രു​ന്നു.

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യും അ​ലി ലാ​രി​ജാ​നി പ്ര​വ​ർ​ത്തി​ച്ചി‌​ട്ടു​ണ്ട്. ഇ​റാ​ന്‍റെ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ ഖ​മ​ന​യ്ക്ക് ശേ​ഷം ര​ണ്ടാ​മ​നാ​യാ​ണ് അ​ദ്ദേ​ഹം ക​ണ​ക്കാ​ക്ക​പ്പെ​ട്ട​ത്. ഇ​റാ​ന്‍റെ 'കെ​ന​ഡി കു​ടും​ബം' എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന അ​തി​ശ​ക്ത​മാ​യ ലാ​രി​ജാ​നി കു​ടും​ബ​ത്തി​ൽ നി​ന്നും വ​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ ജു​ഡീ​ഷ്യ​റി​യി​ലും മ​ത​കാ​ര്യ സ​മി​തി​ക​ളി​ലും ഉ​യ​ർ​ന്ന പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്നു. 2008 മു​ത​ൽ 2020 വ​രെ ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റ് (മ​ജ്‌​ലി​സ്) സ്പീ​ക്ക​ർ, ഇ​റാ​ന്‍റെ സ്റ്റേ​റ്റ് ബ്രോ​ഡ്കാ​സ്റ്റ​റാ​യ ഐ​ആ​ർ​ഐ​ബി​യു​ടെ ത​ല​വ​ൻ എ​ന്നീ പ​ദ​വി​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

 

 

 

Tags : Ali Larijani Iran

Recent News

Corehub Up