x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാൻസാനിയയിൽ സമിയ ഹസൻ അധികാരം നിലനിർത്തി


Published: November 2, 2025 02:50 AM IST | Updated: November 2, 2025 02:50 AM IST

ദാ​ർ എ​സ് സ​ലാം: കി​ഴ​ക്ക​നാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ടാ​ൻ​സാ​നി​യ​യി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ പ്ര​സി​ഡ​ന്‍റ് സ​മി​യ സു​ലു​ഹു ഹ​സ​ൻ അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ രാ​ജ്യ​ത്ത് അ​ര​ങ്ങേ​റി​യ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റു​ക​ണ​ക്കി​നു പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.


97.66 ശ​ത​മാ​നം വോ​ട്ടും സ​മി​യ ഹ​സ​ന് ല​ഭി​ച്ചു​വെ​ന്നാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ച​ത്. പോ​ളിം​ഗ് നി​ര​ക്ക് 87 ശ​ത​മാ​ന​മാ​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞു. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​മ​ല്ലെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ സ​മി​യ ഹ​സ​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും പോ​ളിം​ഗ് ബൂ​ത്തു​ക​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ​ത്തെ നി​ശ​ബ്ദ​മാ​ക്കി ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​നു വി​ശ്വാ​സ്യ​ത​യി​ല്ലെ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.


സു​ര​ക്ഷാ ഭ​ട​ന്മാ​രു​ടെ ന​ട​പ​ടി​ക​ളി​ൽ 700 പ്ര​തി​ഷേ​ധ​ക്കാ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. കു​റ​ഞ്ഞ​ത് 500 പേ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന് ടാ​ൻ​സാ​നി​യ​യി​ലെ ന​യ​ത​ന്ത്ര വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​താ​യി പാ​ശ്ചാ​ത്യ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.


അ​തേ​സ​മ​യം, ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം തു​ട​രു​ന്ന​തി​നാ​ൽ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ല. അ​ക്ര​മം ത​ട​യാ​നാ​യി ക​ർ​ഫ്യൂ നീ​ട്ടി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​യി​ല്ല.


ടാ​ൻ​സാ​നി​യ​യി​ലെ സ്ഥി​തി​വി​ശേഷം ഉ​ത്ക​ണ്ഠ​ജ​ന​ക​മാ​ണെ​ന്ന് യു​എ​ൻ മേ​ധാ​വി അ​ന്‍റോ​ണി​യോ ഗു​ട്ടെ​ര​സ് പ​റ​ഞ്ഞു. ബ്രി​ട്ട​ൻ, കാ​ന​ഡ, നോ​ർ​വെ രാ​ജ്യ​ങ്ങ​ളും ടാ​ൻ​സാ​നി​യ​യി​ലുണ്ടായ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

Tags : Tanzania

Recent News

Corehub Up