ധാക്ക: ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും തുടർന്ന് പുതിയ പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും സത്യപ്രതിജ്ഞയും രാവിലെ പത്തിന് നടക്കും.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എ.എം.എം. നസറുദ്ദീനാണ് എംപിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ വൈകുന്നേരം നാലിന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ പുതിയ മന്ത്രിസഭയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 297 സീറ്റുകളില്‍ 209 സീറ്റുകളും നേടിയാണ് ബിഎന്‍പി അധികാരത്തിലെത്തിയത്. ജമാഅത്തെ ഇസ്ലാമി 68 സീറ്റുകൾ നേടി.
Tags : Tariq Rahman government Bangladesh oath