അബുജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് ഓശാന ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു.
സംസ്ഥാനത്തെ ജോസ് സിറ്റിക്കടുത്ത ആംഗ്വാൻ റുകുബയിലായിരുന്നു സംഭവം. രാത്രി എട്ടോടെ ആയുധധാരികൾ ആൾക്കൂട്ടത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. മരിച്ചവരിൽ ക്രൈസ്തവരും മുസ്ലിംകളുമുണ്ടെന്നാണു റിപ്പോർട്ട്.
പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരപരാധികൾക്കുമേലുണ്ടാകുന്ന ഇത്തരം ക്രൂരകൃത്യങ്ങളെ സർക്കാർ ശക്തമായി അപലപിക്കുന്നുവെന്ന് ഗവർണർ കാലെബ് മാനാസെ മുഫ്ത്വാംഗ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
Tags : Terrorist attack Nigeria Palm sunday Jos City