വാഷിംഗ്ടൺ ഡിസി: എണ്ണ വില കൂടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ യുദ്ധം അവസാനിക്കുമ്പോൾ എണ്ണ വില താഴ്‌ന്നോളുമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണ വില കുറയ്ക്കുമെന്ന് സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ ട്രംപ് പറഞ്ഞിരുന്നു. എണ്ണ വില കുറയ്ക്കാൻ എണ്ണ കമ്പനി സിഇഒ-മാരുമായി യുഎസ് ഊർജസെക്രട്ടറി ക്രിസ് റൈറ്റ് ചർച്ച തുടരവേയാണ് ട്രംപിന്‍റെ നിലപാട് മാറ്റം.
ഇന്ധനവില വർധനവിനെക്കുറിച്ച് ചോദിച്ചപ്പോൾ വില കൂടിയാൽ കൂടട്ടെ എന്നായിരുന്നു ട്രംപിന്‍റെ മറുപടി. ഇറാനിലെ സൈനിക നീക്കത്തിനാണ് തന്‍റെ പ്രഥമ പരിഗണനയെന്നും പെട്രോൾ പമ്പുകളിലെ വില വർധനവ് തന്നെ അലട്ടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ആഗോള എണ്ണവില 16 ശതമാനമാണ് വർധിച്ചത്.
Tags : donald trump oil prices Iran war