x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ന്‍റെ യു​റേ​നി​യം പി​ടി​ച്ചെ​ടു​ക്കാ​ൻ അമേരിക്ക പ്രത്യേക സൈനികസംഘത്തെ നിയോഗിച്ചേക്കും


Published: March 9, 2026 06:30 AM IST | Updated: March 9, 2026 06:30 AM IST

വാ​​​ഷിം​​​ഗ്‌​​​ൺ ഡി​​​സി: ഇ​​​റാ​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള സ​​​ന്പു​​​ഷ്‌​​​ടീ​​​ക​​​രി​​​ച്ച യു​​​റേ​​​നി​​​യം ശേ​​​ഖ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ പ​​​രി​​​മി​​​ത​​​മാ​​​യ തോ​​​തി​​​ൽ ക​​​ര​​​സേ​​​ന​​​യെ നി​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ​​​യും ആ​​​ലോ​​​ച​​​ന.

അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ര​​​സേ​​​ന​​​യി​​​ലെ പ്ര​​​ത്യേ​​​ക ക​​​മാ​​​ൻ​​​ഡോ​​​സം​​​ഘ​​​ത്തെ ഈ ​​​ദൗ​​​ത്യം ഏ​​​ൽ​​​പ്പി​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് രാ​​​ജ്യാ​​​ന്ത​​​ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​റാ​​​ൻ യു​​​റേ​​​നി​​​യം സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് അ​​​തീ​​​വ​​​സു​​​ര​​​ക്ഷ​​​യു​​​ള്ള ഭൂ​​​ഗ​​​ർ​​​ഭ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ്. ഇ​​​വി​​​ടേ​​​ക്കി​​​റ​​​ങ്ങി ദൗ​​​ത്യം ന​​​ട​​​ത്തു​​​ക​​​യെ​​​ന്ന​​​ത് വെ​​​ല്ലു​​​വി​​​ളി നി​​​റ​​​ഞ്ഞ​​​തു​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ ക​​​മാ​​​ൻ​​​ഡോ​​​ക​​​ളെ​​​യാ​​​യി​​​രി​​​ക്കും നി​​​യോ​​​ഗി​​​ക്കു​​​ക.

പ്ര​​​ത്യേ​​​ക ദൗ​​​ത്യ​​​ത്തി​​​നാ​​​യി ഇ​​​റാ​​​നി​​​ൽ ചെ​​​റി​​​യ​​​തോ​​​തി​​​ൽ യു​​​എ​​​സ് സൈ​​​നി​​​ക​​​രെ വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​തി​​​നോ​​​ട് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​താ​​​യി ഉ​​​ന്ന​​​ത വൃ​​​ത്ത​​​ങ്ങ​​​ളെ ഉ​​​ദ്ധ​​​രി​​​ച്ച് എ​​​ൻ‌​​​ബി‌​​​സി ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. എ​​​ട്ടു ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റാ​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി ത​​​ക​​​ർ​​​ന്നെ​​​ങ്കി​​​ലും അ​​​വ​​​രു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള സ​​​ന്പു​​​ഷ്‌​​​ടീ​​​കൃ​​​ത യു​​​റേ​​​നി​​​യം ശേ​​​ഖ​​​രം അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഇ​​​സ്ര​​​യേ​​​ലി​​​നും ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഏ​​​ക​​​ദേ​​​ശം 450 കി​​​ലോ യു​​​റേ​​​നി​​​യം ഇ​​​റാ​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ണ്ടെ​​​ന്നാ​​​ണ് ര​​​ഹ​​​സ്യ​​​വി​​​വ​​​രം. 60 ശ​​​ത​​​മാ​​​നം വ​​​രെ സ​​​ന്പു​​​ഷ്‌​​​ടീ​​​ക​​​രി​​​ച്ച ഇ​​​ത് ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​ന്പു​​​ഷ്‌​​​ടീ​​​ക​​​രി​​​ച്ച് ആ​​​യു​​​ധ ഗ്രേ​​​ഡ് യു​​​റേ​​​നി​​​യ​​​മാ​​​ക്കി മാ​​​റ്റാ​​​ൻ ക​​​ഴി​​​യും. അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ എ​​​ത്ര​​​യും​​​വേ​​​ഗം സൈ​​​നി​​​ക​​​ദൗ​​​ത്യം ന​​​ട​​​ത്തി യു​​​റേ​​​നി​​​യം പൂ​​​ർ​​​ണ​​​മാ​​​യും നീ​​​ക്കം ചെ​​​യ്യാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന.

Tags : US may deploy special forces

Recent News

Corehub Up