x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ യു​ദ്ധം: ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് ഇ​റാ​ൻ; ഉ​പ​രോ​ധം തു​ട​രു​മെ​ന്ന് ട്രം​പ്


Published: April 21, 2026 05:12 PM IST | Updated: April 21, 2026 05:12 PM IST

ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ നി​ന്നു​കൊ​ണ്ട് അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഇ​റാ​ൻ ഒ​രു ക​രാ​റി​ന് ത​യ്യാ​റാ​കു​ന്ന​ത് വ​രെ അ​വ​രു​ടെ തു​റ​മു​ഖ​ങ്ങ​ൾ​ക്കും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഉ​പ​രോ​ധം തു​ട​രു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. 14 ദി​വ​സ​ത്തെ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ ബു​ധ​നാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ, പാ​കി​സ്ഥാ​നി​ലെ ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ക്കാ​നി​രു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ ഇ​റാ​ൻ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യം സം​ശ​യ​ത്തി​ലാ​ണ്.

അ​മേ​രി​ക്ക​യു​ടെ "മോ​ശം സ​മീ​പ​ന​വും" ഭീ​ഷ​ണി​ക​ളു​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ഇ​റാ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​റാ​നി​ലെ പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ൾ ഉ​പ​രോ​ധി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ക​രാ​റി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ വീ​ണ്ടും ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​പ​രോ​ധം മൂ​ലം ഏ​ക​ദേ​ശം 2,000 ക​പ്പ​ലു​ക​ളും 20,000 നാ​വി​ക​രും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് യു​എ​ൻ ഏ​ജ​ൻ​സി​ക​ൾ അ​റി​യി​ച്ചു.

 

 

Tags : Donald Trump Aragchi Iran US Latest News

Recent News

Corehub Up