x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദിവസങ്ങൾ കാത്തിരിക്കാം... മനുഷ്യൻ വീണ്ടും ചന്ദ്രനരികെ


Published: January 19, 2026 03:40 AM IST | Updated: January 19, 2026 03:40 AM IST

ദി​​​വ​​​സ​​​ങ്ങ​​​ളെ​​​ണ്ണി കാ​​​ത്തി​​​രി​​​ക്കാം. അ​​​ര​​​നൂ​​​റ്റാണ്ടി​​​നു ശേ​​​ഷം മ​​​നു​​​ഷ്യ​​​ൻ വീ​​​ണ്ടും ച​​​ന്ദ്ര​​​നി​​​ലേ​​​ക്കു പോ​​​കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ്. കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം അ​​​നു​​​കൂ​​​ല​​​മാ​​​യാ​​​ൽ ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​ന് നാ​​​ലു ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ ച​​​ന്ദ്ര​​​നെ ചു​​​റ്റാ​​​ൻ പു​​​റ​​​പ്പെ​​​ടും.

1972ലെ 17-ാം ​​​അ​​​പ്പോ​​​ളോ ദൗ​​​ത്യ​​​ത്തി​​​നു​​​ശേ​​​ഷം അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ നാ​​​സ ന​​​ട​​​ത്തു​​​ന്ന ഈ ​​​ചാ​​​ന്ദ്ര​​​യാ​​​ത്ര​​​യു​​​ടെ പേ​​​ര് ആ​​​ർ​​​ട്ടെ​​​മി​​​സ് -ര​​​ണ്ടാം ദൗ​​​ത്യം എ​​​ന്നാ​​​ണ്. ഗ്രീ​​​ക്ക് ഐ​​​തി​​​ഹ്യ​​​ത്തി​​​ൽ അ​​​പ്പോ​​​ളോ ദേ​​​വ​​​ന്‍റെ ഇ​​​ര​​​ട്ട സ​​​ഹോ​​​ദ​​​രി​​​യാ​​​ണ് ആ​​​ർ​​​ട്ടെ​​​മി​​​സ്.

അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ നാ​​​സ​​​യു​​​ടെ റീ​​​ഡ് വൈ​​​സ്മാ​​​ൻ (മി​​​ഷ​​​ൻ ക​​​മാ​​​ൻ​​​ഡ​​​ർ), വി​​​ക്ട​​​ർ ഗ്ലോ​​​വ​​​ർ (പൈ​​​ല​​​റ്റ്-ചാ​​​ന്ദ്ര​​​ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്ന ആ​​​ദ്യ ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​നാ​​​യ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി), ക്രി​​​സ്റ്റീ​​​ന കോ​​​ച്ച് (മി​​​ഷ​​​ൻ സ്പെ​​​ഷ​​​ലി​​​സ്റ്റ്-ചാ​​​ന്ദ്ര​​​ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്ന ആ​​​ദ്യ വ​​​നി​​​താ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി), ക​​​നേ​​​ഡി​​​യ​​​ൻ സ്പേ​​​സ് ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ജ​​​റ​​​മി ഹാ​​​ൻ​​​സ​​​ൺ (മി​​​ഷ​​​ൻ സ്പെ​​​ഷ​​​ലി​​​സ്റ്റ്-അ​​​മേ​​​രി​​​ക്ക​​​യ്ക്കു പു​​​റ​​​ത്തു​​​നി​​​ന്നു ചാ​​​ന്ദ്ര​​​ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്ന ആ​​​ദ്യ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി) എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​ർ​​​ട്ടെ​​​മി​​​സ് -ര​​​ണ്ടി​​​ലെ യാ​​​ത്ര​​​ക്കാ​​​ർ.

ഇ​​​വ​​​ർ പോ​​​കു​​​ന്ന 98 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​മു​​​ള്ള സ്പേ​​​സ് ലോ​​​ഞ്ച് സി​​​സ്റ്റം (എ​​​സ്എ​​​ൽ​​​എ​​​സ്) എ​​​ന്ന പ​​​ടു​​​കൂ​​​റ്റ​​​ൻ റോ​​​ക്ക​​​റ്റി​​​നെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഫ്ലോ​​​റി​​​ഡ​​​യി​​​ലെ കെ​​​ന്ന​​​ഡി സ്പേ​​​സ് സെ​​​ന്‍റ​​​റി​​​ലു​​​ള്ള വി​​​ക്ഷേ​​​പ​​​ണ​​ത്ത​​​റ​​​യി​​​ൽ എ​​​ത്തി​​​ച്ചു. റോ​​​ക്ക​​​റ്റി​​​ന്‍റെ ഏ​​​റ്റ​​​വും മു​​​ക​​​ളി​​​ൽ സ​​​ജ്ജീ​​​ക​​​രി​​​ക്കു​​​ന്ന ഓ​​​റി​​​യോ​​​ൺ ബ​​​ഹി​​​രാ​​​കാ​​​ശ പേ​​​ട​​​ക​​​ത്തി​​​ലാ​​​ണ് സ​​​ഞ്ചാ​​​രി​​​ക​​​ൾ ഇ​​​രി​​​ക്കു​​​ക. ഇ​​​നി​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ റോ​​​ക്ക​​​റ്റി​​​ൽ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ഡ്രെ​​​സ് റി​​​ഹേ​​​ഴ്സ​​​ലും ന​​​ട​​​ക്കും.

ആ​​​ർ​​​ട്ടി​​​മെ​​​സ്-​​​ര​​​ണ്ട് ദൗ​​​ത്യ​​​ത്തി​​​ൽ ച​​​ന്ദ്ര​​​നി​​​ൽ ആ​​​ളെ ഇ​​​റ​​​ക്കി​​​ല്ല. ച​​​ന്ദ്ര​​​ന്‍റെ വി​​​ദൂ​​​ര​​​ഭാ​​​ഗ​​​ത്തു പോ​​​യി നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തുകയാണ് ഉ​​​ദ്ദേ​​​ശ്യം. എ​​​സ്എ​​​ൽ​​​എ​​​സ് റോക്കറ്റിൽ​​​നി​​​ന്നു വേ​​​ർ​​​പെ​​​ടു​​​ന്ന ഓ​​​റി​​​യോ​​​ൺ പേ​​​ട​​​ക​​​ത്തി​​​ലാ​​​യി​​​രി​​​ക്കും സ​​​ഞ്ചാ​​​രി​​​ക​​​ൾ ച​​​ന്ദ്ര​​​നെ നി​​​രീ​​​ക്ഷി​​​ക്കു​​​ക. ഭൂ​​​മി​​​യി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ക്ക​​​വും ഓ​​​റി​​​യോ​​​ൺ പേ​​​ട​​​ക​​​ത്തി​​​ലാ​​​യി​​​രി​​​ക്കും.

മ​​​നു​​​ഷ്യ​​​നെ വീ​​​ണ്ടും ച​​​ന്ദ്ര​​​നി​​​ൽ ഇ​​​റ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ആ​​​ർ​​​ട്ടെ​​​മി​​​സ് -മൂ​​​ന്ന് ദൗ​​​ത്യ​​​ത്തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​ണ് ആ​​​ർ​​​ട്ടെ​​​മി​​​സ്-​​​ര​​​ണ്ട്. ആ​​​ർ​​​ട്ടെ​​​മി​​​സ് മൂ​​​ന്നി​​​നു​​​വേ​​​ണ്ട പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും അ​​​ർ​​​ട്ടെ​​​മി​​​സ്-​​​ര​​​ണ്ടി​​​ലെ യാ​​​ത്ര​​​ക്കാ​​​ർ നിർവഹിക്കും. ആ​​​ർ​​​ട്ടെ​​​മി​​​സ് -മൂ​​​ന്നി​​​ലും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ഓ​​റി​​​യോ​​​ൺ പേ​​​ട​​​ക​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത വി​​​ല​​​യി​​​രു​​​ത്ത​​​ൽ ഇ​​​തി​​​ലൊ​​​ന്നാ​​​ണ്.

കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​ശ്ന​​​ങ്ങ​​​ൾ, സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സം തു​​ട​​ങ്ങി​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​ന് വി​​​ക്ഷേ​​​പ​​​ണം ന​​​ട​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ഏ​​​പ്രി​​​ൽ മാ​​​സം വ​​​രെ പ​​​ക​​​രം തീ​​​യ​​​തി​​​ക​​​ൾ നാ​​​സ നി​​​ശ്ച​​​യി​​​ച്ചു​​​ വ​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​ർ​ട്ടെ​മി​സ് -ഒ​ന്ന് ദൗ​ത്യം 2022ൽ ​വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​സ്എ​ൽ​എ​സ് റോ​ക്ക​റ്റി​ന്‍റെ​യും ഓ​റി​യോ​ൺ പേ​ട​ക​ത്തി​ന്‍റെ​യും ക്ഷ​മ​ത പ​രീ​ക്ഷ​ിച്ചുറപ്പിച്ച ഈ ദൗത്യത്തിൽ യാത്രക്കാർ ഇല്ലായിരുന്നു.

Tags : Man returns to the moon

Recent News

Corehub Up