x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം; ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി

വെബ് ഡെസ്ക്
Published: September 28, 2026 07:12 PM IST | Updated: September 28, 2026 07:12 PM IST

മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​ക​ർ​ച്ച​വ്യാ​ധി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ നി​ന്ന്.

തി​രു​വ​ന​ന്ത​പു​രം: പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ അ​ധ്യ​ക്ഷ​യി​ൽ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​ക​ർ​ച്ച​വ്യാ​ധി അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ത​ദ്ദേ​ശ​വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും. കൗ​ൺ​സി​ല​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി താ​ഴെ​ത്ത​ട്ടി​ൽ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഡെ​ങ്കി​പ്പ​നി​യു​ടെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി കൊ​തു​ക് നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും.

വെ​ള്ളം കെ​ട്ടി​നി​ന്ന് കൊ​തു​കു​ക​ൾ പെ​രു​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഡ്രൈ ​ഡേ ആ​ച​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. വെ​ള്ളി​യാ​ഴ്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ശ​നി​യാ​ഴ്ച തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച വീ​ടു​ക​ളി​ലും കൊ​തു​കി​ന്‍റെ പ്ര​ജ​ന​ന സാ​ധ്യ​ത​യു​ള്ള ഉ​റ​വി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്ക​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ​വ​കു​പ്പ് മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കും.

എ​പ്പി​ഡ​മി​ക് ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കും. ഇ​തോ​ടൊ​പ്പം പ​നി​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ പ​നി ക്ലി​നി​ക്കു​ക​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ​യും ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ​മാ​രു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് താ​ഴെ​ത്ത​ട്ടി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദി​വ​സേ​ന വി​ല​യി​രു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

 

 

Tags : Infectious Disease Prevention Disease Prevention Kerala Health Dengue Prevention Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up