x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് വീണ്ടും തിരിച്ചടി, ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി ബ്യൂറോ
Published: July 23, 2026 02:06 PM IST | Updated: July 23, 2026 02:06 PM IST

കേരള ഹൈക്കോടതി (File Photo)

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധി മരവിപ്പിക്കണമെന്ന രണ്ടു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിന്‍ ബെഞ്ച് തള്ളി. അഞ്ചാം പ്രതി വടിവാള്‍ സലീമിന്‍റെയും ആറാം പ്രതി പ്രദീപിന്‍റെയും അപേക്ഷയാണ് തള്ളിയത്. ജസ്റ്റീസുമാരായ രാജ വിജയരാഘവന്‍, കെ. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി.

നേരത്തെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ 20 വര്‍ഷം കഠിന തടവാണ് കേസിലെ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ചത്. ആ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ശിക്ഷ മരവിപ്പിച്ചാല്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് നടിയുടെ അഭിഭാഷക ചൂണ്ടിക്കാണിച്ചിരുന്നു. ശിക്ഷ മരവിപ്പിക്കുന്നതിനെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തിരുന്നു. ഇത് പരിഗണിച്ചാണ് അപ്പീല്‍ തള്ളിയത്.

വിചാരണ കോടതിയുടെ വിധിയില്‍ എന്തെങ്കിലും തരത്തിലുള്ള അപാകതകളോ നിയമവിരുദ്ധതകളോ ഉള്ളതായി ചൂണ്ടിക്കാണിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ പണം വാങ്ങി നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഗൗരവമേറിയ ആസൂത്രിത കുറ്റകൃത്യമാണ്. ശിക്ഷാ വിധി മരവിപ്പിക്കാന്‍ തക്കതായ കാരണങ്ങളില്ല എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

Tags : ActressAssaultCase HighCourt Sentence

Recent News

Corehub Up