x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്എ​ൽ​വി​യു​ടെ തു​ട​ർ പ​രാ​ജ​യ​ങ്ങ​ൾ; അ​ജി​ത് ഡോ​വ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി


Published: February 3, 2026 07:34 PM IST | Updated: February 3, 2026 09:02 PM IST

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്എ​ൽ​വി​യു​ടെ തു​ട​ർ​പ​രാ​ജ​യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

തു​മ്പ​യി​ലെ വി​എ​സ്എ​സ്എ​സി​യി​ലെ​ത്തി​യ ഡോ​വ​ൽ ശാ​സ്ത്ര​ജ്ഞ‌​രെ​യ​ട​ക്കം ക​ണ്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് ദി​വ​സം അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഡോ​വ​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചു.

തു​ട​ർ പ​രാ​ജ​യ​ങ്ങ​ളി​ൽ അ​ട്ടി​മ​റി​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ വീ​ഴ്ച​യു​ടെ കാ​ര​ണ​ങ്ങ​ൾ എ​ന്താ​ണെ​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ഐ​എ​സ്ആ​ർ​ഒ​യു​ടെ വി​ശ്വ​സ്‌​ത വി​ക്ഷേ​പ​ണ വാ​ഹ​നം പി​എ​സ്എ​ൽ​വി തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും പ​രാ​ജ​യ​പ്പെ​ട്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ലെ പി​എ​സ്എ​ൽ​വി-​സി 61 വി​ക്ഷേ​പ​ണം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.​ ജ​നു​വ​രി 12ന് ​ന​ട​ന്ന ര​ണ്ടാം വി​ക്ഷേ​പ​ണ​വും പ​രാ​ജ​യ​മാ​യി​രു​ന്നു. വി​ദേ​ശ​ത്തു നി​ന്നു​ള്ള​വ ഉ​ൾ​പ്പെ​ടെ 16 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വ​ഹി​ച്ച പി​എ​സ്എ​ൽ​വി-​സി62 ദൗ​ത്യം ല​ക്ഷ്യം കാ​ണാ​തെ ത​ക​രു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ അ​ന്വേ​ഷ​യും റോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്നു. പി​എ​സ്എ​ൽ​വി​യു​ടെ പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് നേ​രി​ട്ടെ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണ്.

Tags : Ajit doval Thiruvananthapuram vssc

Recent News

Corehub Up