x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആകാശപ്പാതയ്ക്ക് ശാപമോക്ഷം; നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപനം

കോട്ടയം ബ്യൂറോ
Published: June 19, 2026 01:25 PM IST | Updated: June 19, 2026 01:25 PM IST

കോട്ടയം: വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യബജറ്റില്‍ കോട്ടയത്തെ ആകാശപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപനം. കഴിഞ്ഞ 10 വര്‍ഷമായി ആകാശപാതയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ കാര്യമായി പുരോഗതിയില്ല.

കോട്ടയം നഗരത്തിന്‍റെ ഹൃദയഭാഗത്ത് 2015 നവംബറില്‍ നാറ്റ്പാക്കിന്‍റെ ട്രാഫിക് വികസന പ്ലാനിന്‍റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത പദ്ധതിക്കു രൂപം നല്‍കിയത്. 5.18 കോടി രൂപയായിരുന്നു ചെലവ്. 2.16 കോടി രൂപയുടെ നിര്‍മാണം നടത്തിയെങ്കിലും ഭരണമാറ്റം വന്നതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുടങ്ങിപ്പോകുകയായിരുന്നു. ബജറ്റില്‍ പ്രഖ്യാപനമുണ്ടായതോടെ ആകാശപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്.

ഇതിനു പുറമെ റബര്‍ കര്‍ഷകര്‍ക്കും ആശ്വാസമാണ് ബജറ്റിലുള്ളത്. റബറിന്‍റെ താങ്ങുവില കിലോഗ്രാമിനു 250 ആയി ഉയര്‍ത്തി. നിലവില്‍ 200 രൂപ ആയിരുന്നു താങ്ങുവില. കോട്ടയത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയവും റബര്‍ വിലയായിരുന്നു.

Tags : KeralaBudget KeralaAssembly VDSatheesan Budget2026 Skywalk

Recent News

Corehub Up