x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൻഐടിയിൽ വീണ്ടും വിദ്യാർഥിനി ജീവനൊടുക്കി; കാമ്പസിൽ പ്രതിഷേധം


Published: April 17, 2026 02:04 AM IST | Updated: April 17, 2026 02:04 AM IST

ചണ്ഡീഗഡ്: ഹരിയാന കരുക്ഷേത്ര എൻഐടിയിൽ വിദ്യാർഥിനി ജീവനൊടുക്കി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വിദ്യാർഥി ദീക്ഷ ദുബെ ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

ഫോൺ വിളിച്ചിട്ട് ദീക്ഷ എടുക്കാത്തതിനെത്തുടർന്ന് മറ്റു വിദ്യാർഥികൾ മുറിയുടെ വാതിലിൽ ഏറെ നേരം തട്ടിവിളിച്ചു. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ദീക്ഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

എൻഐടിയിൽ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്. ദീക്ഷയുടെ മരണത്തിനു പിന്നാലെ കാമ്പസിൽ വൻ വിദ്യാർഥി പ്രതിഷേധം നടക്കുകയാണ്.

Tags : commits suicide NIT campus

Recent News

Corehub Up