x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോം ​​ജ​​യ​​ത്തി​​നാ​​യി ബ്ലാ​​സ്റ്റേ​​ഴ്‌​​സ്


Published: April 18, 2026 07:02 AM IST | Updated: April 18, 2026 07:02 AM IST

കൊ​​ച്ചി: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ലെ ആ​​ദ്യ ഹോം ​​ജ​​യം മോ​​ഹി​​ച്ച് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഇ​​ന്നി​​റ​​ങ്ങും.

ജം​​ഷ​​ഡ്പു​​ര്‍ എ​​ഫ്‌​​സി​​യാ​​ണ് ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​യു​​ടെ എ​​തി​​രാ​​ളി. ഹോം ​​ഗ്രൗ​​ണ്ടാ​​യ ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് മ​​ത്സ​​രം.

എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് നാ​​ല് ജ​​യ​​വും മൂ​​ന്നു സ​​മ​​നി​​ല​​യും ഉ​​ള്‍​പ്പെ​​ടെ 15 പോ​​യി​​ന്‍റു​​ള്ള ജം​​ഷ​​ഡ്പു​​ര്‍ എ​​ഫ്‌​​സി ടേ​​ബി​​ളി​​ല്‍ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്. അ​​തേ​​സ​​മ​​യം, കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​ക്ക് ഒ​​മ്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഒ​​രു ജ​​യ​​വും ര​​ണ്ട് സ​​മ​​നി​​ല​​യും ന​​ല്‍​കി​​യ അ​​ഞ്ച് പോ​​യി​​ന്‍റ് മാ​​ത്ര​​മാ​​ണു​​ള്ള​​ത്.

നി​​ല​​വി​​ല്‍ 13-ാം സ്ഥാ​​ന​​ത്താ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ്. ക​​ളി​​ച്ച ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട് ത​​രം​​താ​​ഴ്ത്ത​​ല്‍ പ​​ട്ടി​​ക​​യി​​ലു​​ള്ള മു​​ഹ​​മ്മ​​ദ​​ന്‍ എ​​സ്‌സി​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ പി​​ന്നി​​ലു​​ള്ള ഏ​​ക ടീം.


​​ആ​​ഷ്‌​‌​ലി വെ​​സ്റ്റ്‌വു​​ഡ്

ഇം​​ഗ്ലീ​​ഷ് പ​​രി​​ശീ​​ല​​ക​​ന്‍ ആ​​ഷ്‌​‌​ലി വെ​​സ്റ്റ്‌വു​​ഡ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​യു​​ടെ ചു​​മ​​ത​​ല​​യി​​ല്‍ എ​​ത്തി​​യ​​ശേ​​ഷ​​മു​​ള്ള നാ​​ലാം മ​​ത്സ​​ര​​മാ​​ണ് ഇ​​ന്ന​​ത്തേ​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​യി നാ​​ല് പോ​​യി​​ന്‍റ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് സ്വ​​ന്ത​​മാ​​ക്കി.

ഇ​​തി​​ല്‍ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യം ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​ക്ക് എ​​തി​​രാ​​യ എ​​വേ ജ​​യ​​മാ​​യി​​രു​​ന്നു. ക്ല​​ബ്ബി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ ശ്രീ ​​ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്.

Tags : Blasters win home football

Recent News

Corehub Up