x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​റി​ലെ ക​ത്തി​ക്കു​ത്ത് മു​ഖ്യ​പ്ര​തി​യും സ​ഹാ​യി​യും പി​ടി​യി​ൽ


Published: May 9, 2026 11:49 PM IST | Updated: May 9, 2026 11:49 PM IST

ആ​​​ലു​​​വ: ബാ​​​റി​​​ലു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്ന് ര​​​ണ്ടു പേ​​​രെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ കു​​​പ്ര​​​സി​​​ദ്ധ മോ​​​ഷ്ടാ​​​വും കൂ​​​ട്ടാ​​​ളി​​​യും പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. വെ​​​സ്റ്റ് ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ കു​​​പ്ര​​​സി​​​ദ്ധ മോ​​​ഷ്ടാ​​​വ് ശ്യാ​​​മ​​​ൾ റോ​​​യ് (37), കൂ​​​ട്ടാ​​​ളി സാ​​​ബി​​​ർ ഹു​​​സൈ​​​ൻ (34) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ലു​​​വ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി അ​​​ബ്ബാ​​​സ്, ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി ശ​​​ക്തി​​​വേ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ക​​​ത്തി​​​ക്കു​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​ത്. അ​​​ഞ്ചി​​​ന് രാ​​​ത്രി​​​യാ​​​ണ് സം​​​ഭ​​​വം. പ്ര​​​തി​​​ക​​​ൾ മ​​​റ്റൊ​​​രാ​​​ളു​​​മാ​​​യി ത​​​ർ​​​ക്ക​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​ത് ചോ​​​ദ്യം ചെ​​​യ്ത​​​തി​​​നാ​​​ണ് ഇ​​​വ​​​രെ കു​​​ത്തി പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. കൂ​​​ടു​​​ത​​​ൽ മു​​​റി​​​വേ​​​റ്റ ശ​​​ക്തി​​​വേ​​​ൽ റോ​​​ഡി​​​ൽ കു​​​ഴ​​​ഞ്ഞ് വീ​​​ണ​​​പ്പോ​​​ൾ ന​​​വ​​​ര​​​ത്ന ബാ​​​റി​​​ന് പി​​​ന്നി​​​ലെ പ​​​മ്പ് ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.

സം​​​ഭ​​​വസ്ഥ​​​ല​​​ത്തുനി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. സാ​​​ബി​​​ർ ഹു​​​സൈ​​​നെ ആ​​​ലു​​​വ ഭാ​​​ഗ​​​ത്തു​​​നി​​​ന്നും മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ ശ്യാ​​​മ​​​ൾ റോ​​​യി​​​യെ ഇയാളുടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ വ​​​ഴി പെ​​​രു​​​മ്പാ​​​വൂ​​​ർ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ശ്യാ​​​മ​​​ള്‍ റോ​​​യ് 2014 മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം 20 ഓ​​​ളം മോ​​​ഷ​​​ണ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​ണ്. നി​​​ര​​​വ​​​ധി ത​​​വ​​​ണ ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള പ്ര​​​തി ഒ​​​രു സ്ഥ​​​ല​​​ത്തും സ്ഥി​​​ര​​​മാ​​​യി ത​​​ങ്ങാ​​​റി​​​ല്ല.

വീ​​​ടു​​​ക​​​ൾ കു​​​ത്തി​​​ത്തു​​​റ​​​ന്ന് മോ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ആ​​​യു​​​ധ​​​ങ്ങ​​​ളും കൈ​​​യു​​​റ​​​യും ഇ​​​യാ​​​ളു​​​ടെ പ​​​ക്ക​​​ൽ നി​​​ന്നും ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ആ​​​ലു​​​വ ഡി​​​വൈ​​​എ​​​സ്പി എ​​​ൻ. ബാ​​​ബു​​​ക്കു​​​ട്ട​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​ലു​​​വ ഈ​​​സ്റ്റ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഗോ​​​പ​​​കു​​​മാ​​​ർ , എ​​​സ്ഐ​​​മാ​​​രാ​​​യ ജോ​​​സി എം. ​​​ജോ​​​ൺ​​​സ​​​ൺ, വി. ​​​അ​​​നൂ​​​പ്, എ​​​എ​​​സ്ഐ​​​മാ​​​രാ​​​യ വ​​​ർ​​​ഗീ​​​സ്, മ​​​നാ​​​ഫ്, സി​​​പി​​​ഒ മാ​​​രാ​​​യ മാ​​​ഹി​​​ൻ​​​ഷാ അ​​​ബൂ​​​ബ​​​ക്ക​​​ർ , മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ർ, ബെ​​​ന്നി ഐ​​​സ​​​ക്, അ​​​ഫ്സ​​​ൽ , റോ​​​ബി​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​സ് എ​​​ച്ച് ഒ ​​​അ​​​റി​​​യി​​​ച്ചു.

Tags : bar stabbing arrested Boss accomplice

Recent News

Corehub Up