Image for representation
കൊച്ചി: എറണാകുളം കണ്ടെയ്‌നര്‍ റോഡിന്‍ വന്‍ കഞ്ചാവ് വേട്ട. ഇരുമ്പുപാളികളില്‍ കഞ്ചാവ് നിറച്ച് കടത്താന്‍ ശ്രമിച്ച പശ്ചിമബംഗാള്‍ സ്വദേശിയെ ഡാന്‍സാഫ് സംഘം പിടികൂടി. മൂന്ന് ഇരുമ്പുപാളികളില്‍ നിറച്ച കഞ്ചാവ് ഫയര്‍ ഫോഴ്‌സ് സംഘം എത്തി പൊളിച്ചാണ് പുറത്തെടുത്തത്.
ഒരാഴ്ചയായി പൊലിസ് നിരീക്ഷണത്തിലായിരുന്ന സുഖചന്ദ് ഷെയ്ക് തമിഴ്‌നാട് നിന്നും ലക്ഷ്വറി ബസിലാണ് കഞ്ചാവ് ആലുവയില്‍ എത്തിച്ചത്. ഇവിടെ നിന്നും ഓട്ടോറിക്ഷാ മാര്‍ഗം കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നാര്‍കോട്ടിക് എസിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലാകുന്നത്. ഒരാള്‍ക്ക് നല്‍കാനായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതിയുടെ പ്രാഥമിക മൊഴി.
.
Tags : Cannabis WestBengal MigrantWorker Arrest