കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിന്‍ ജംദാര്‍ നാളെ വിരമിക്കും. ഒന്നര വര്‍ഷത്തെ സേവനത്തിനു ശേഷം സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റീസിന് ഇന്ന് ഹൈക്കോടതിയില്‍ ഫുള്‍കോര്‍ട്ട് റഫറന്‍സിലൂടെ യാത്രയയപ്പ് നല്‍കും. വൈകുന്നേരം 3.30ന് ചീഫ് ജസ്റ്റീസ് കോടതിയിലാണ് ചടങ്ങ്.
മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റീസ് നിതിന്‍ ജാംദാര്‍ 2024 സെപ്റ്റംബര്‍ 26 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റത്. 2012ല്‍ മുംബൈ ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റ അദ്ദേഹം അവിടെത്തന്നെ ആക്ടിംഗ് ചീഫ് ജസ്റ്റീസായും പ്രവര്‍ത്തിച്ചിരുന്നു.
മുംബൈ സര്‍ക്കാര്‍ ലോ കോളജില്‍നിന്നു നിയമ ബിരുദം നേടിയ ശേഷം മുംബൈയിൽ അഭിഭാഷകനായാണു കരിയർ ആരംഭിച്ചത്.
Tags : Kerala Chief Justice Justice Nitin Jamdar Kerala High court Sent off