x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത നി​വാ​ര​ണ സം​വി​ധാ​നം മി​ക​ച്ച​താ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി


Published: June 3, 2026 01:46 AM IST | Updated: June 3, 2026 01:46 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ സം​​​​വി​​​​ധാ​​​​നം രാ​​​​ജ്യ​​​​ത്തെ ത​​​​ന്നെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച​​​​താ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി സ​​​​തീ​​​​ശ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

മ​​​​ഴ​​​​ക്കാ​​​​ല​​​​ത്തെ ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണും. പ്ര​​​​ള​​​​യ​​​​മു​​​​ണ്ടാ​​​​യ 2018ലേ​​​​തി​​​​നെ​​​​ക്കാ​​​​ൾ ശ്ര​​​​ദ്ധ​​​​യോ​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ ചെ​​​​യ്യു​​​​മെ​​​​ന്നും സ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ലി​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ദേ​​​​ശീ​​​​യ​​​​പാ​​​​ത നി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​ഥോ​​​​റി​​​​റ്റി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തി. ദേ​​​​ശീ​​​​യ പാ​​​​ത പ​​​​ണി ന​​​​ട​​​​ക്കു​​​​ന്നി​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​പ​​​​ക​​​​ട സാ​​​​ധ്യ​​​​ത​​​​യു​​​​ള​​​​ള സ്ഥ​​​​ല​​​​ങ്ങ​​​​ൾ ജി​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു.

ഡാം ​​​​സു​​​​ര​​​​ക്ഷാ പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. മ​​​​ഴ​​​​ക്കാ​​​​ല​​​​പൂ​​​​ർ​​​​വ ശു​​​​ചീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും. മ​​​​ഴ​​​​ക്കാ​​​​ല​​​​ത്ത് ഉ​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള പ​​​​ക​​​​ർ​​​​ച്ച​​​വ്യാ​​​​ധി​​​​ക​​​​ൾ ത​​​​ട​​​​യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ മ​​​​റ്റ് വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും മുഖ്യമ​​​​ന്ത്രി കൂട്ടിച്ചേർത്തു.

Tags : VD Satheesan disaster management system improved

Recent News

Corehub Up