x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മമ്മൂട്ടിക്കെതിരായ സിപിഎം ആക്രമണം ഹിംസാത്മക ക്രൂരത: ചെറിയാൻ ഫിലിപ്പ്


Published: March 8, 2026 01:40 PM IST | Updated: March 8, 2026 01:40 PM IST

തിരുവനന്തപുരം: 25 വർഷത്തിലധികമായി കൈരളി ടിവിയുടെ സാരഥ്യം വഹിക്കുന്ന മമ്മൂട്ടിക്കെതിരെ സിപിഎം സൈബർ പോരാളികൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന ആക്രമണം ഹിംസാത്മകമായ ക്രൂരതയാണ് ചെറിയാൻ ഫിലിപ്പ്.

വയനാട്ടിൽ സർക്കാർ നിർമിച്ച ടൗൺഷിപ്പ് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുപണം ഉപയോഗിച്ചാണെന്ന സത്യം പറഞ്ഞതിന്‍റെ പേരിലാണ് സിപിഎം മമ്മൂട്ടിക്കെതിരെ തിരിഞ്ഞത്.

വയനാട്ടിലെ ടൗൺഷിപ്പിൽ മമ്മൂട്ടി നടത്തിയ സ്വകാര്യ സന്ദർശനത്തെ പാർട്ടിയുടെ പ്രചരണ ആയുധമാക്കി മാറ്റാൻ അദ്ദേഹത്തിന്‍റെ അകമ്പടിക്കാരായി എത്തിയ സിപിഎം ജില്ലാ സെക്രട്ടറിയും മറ്റും ശ്രമിച്ചപ്പോഴാണ് മമ്മൂട്ടി നീരസം പ്രകടിപ്പിച്ചത്.

കേരള ജനതയുടെ അഭിമാനമായ മമ്മൂട്ടിയെ പാർട്ടി അടിമയാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് നിന്ദ്യവും സംസ്കാര ശൂന്യവുമായ വാക്കുകളിൽ അദ്ദേഹത്തെ സിപിഎം സൈബർ പോരാളികൾ അധിക്ഷേപിച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Tags : CPM Mammootty attack violent Cherian Philip

Recent News

Corehub Up