x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം പാ​ളി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം


Published: May 17, 2026 10:02 AM IST | Updated: May 17, 2026 10:10 AM IST

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ന​ട​ത്തി​യ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം പാ​ളി​യെ​ന്ന് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സം​സ്ഥാ​ന​ത്തു​ട​നീ​ളം പാ​ർ​ട്ടി നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ൾ​ക്കെ​ല്ലാം ഇ​തും ഒ​രു കാ​ര​ണ​മാ​യെ​ന്ന് അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ട​ത്താ​ൻ പാ​ടി​ല്ലാ​ത്ത പ​രി​പാ​ടി​യാ​യി​രു​ന്നു ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം. ഇ​ത് പാ​ർ​ട്ടി​യു​ടെ അ​ടി​സ്ഥാ​ന നി​ല​പാ​ടു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് അ​നു​കൂ​ല​മാ​കേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​വെ​ന്നും അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​നെ​തി​രെ ഉ​യ​ർ​ന്ന സ്വ​ർ​ണ​ക്കൊ​ള്ള ആ​രോ​പ​ണ​ത്തി​ൽ പാ​ർ​ട്ടി എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് അം​ഗ​ങ്ങ​ൾ ചോ​ദ്യ​മു​ന്ന​യി​ച്ചു. ഇ​ത്ര​യും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം വ​ന്നി​ട്ടും പാ​ർ​ട്ടി മൗ​നം പാ​ലി​ക്കു​ന്ന​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ അ​തൃ​പ്തി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ കൃ​ത്യ​മാ​യ നി​ല​പാ​ട് എ​ന്താ​ണെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ആ​രാ​ഞ്ഞു. പ​ത്മ​കു​മാ​റി​നെ​തി​രെ എ​ന്തെ​ങ്കി​ലും ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പ​ത്മ​കു​മാ​ർ എ​ങ്കി​ലും അ​റി​ഞ്ഞോ​യെ​ന്ന് ചി​ല അം​ഗ​ങ്ങ​ൾ പ​രി​ഹാ​സ​രൂ​പേ​ണ ചോ​ദി​ച്ചു.

Tags : criticism cpim meeting pathanamthitta

Recent News

Corehub Up