കൊച്ചി: കുസാറ്റ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം പുതുവൈപ്പ് സ്വദേശിനി ദർശന ആണ് മരിച്ചത്. കുസാറ്റിലെ മൂന്നാം വർഷ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർഥിനിയാണ്.
കോളജ് ക്യാമ്പസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് ദർശനയുടെ മൃതദേഹം കണ്ടെത്തിയത്. ദർശനയ്ക്ക് പഠന സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സംഭവത്തിൽ വൈസ് ചാൻസലർ റിപ്പോർട്ട് തേടി.