x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ലെന്ന് ദീപ്തി മേരി വര്‍ഗീസ്


Published: March 19, 2026 12:34 AM IST | Updated: March 19, 2026 12:34 AM IST

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും സീറ്റില്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങള്‍ നടത്തിയത്. പോസ്റ്റര്‍ അടിച്ചതും അതിന്‍റെ ഭാഗമായാണെന്നും ദീപ്തി മാധ്യമങ്ങളോട് പറഞ്ഞു.

എഐസിസി തീരുമാനം വന്നാല്‍ മാത്രമേ സ്ഥാനാര്‍ഥിത്വത്തില്‍ സ്ഥിരീകരണം നടത്താന്‍ കഴിയൂ. നേതൃത്വം മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും. ഇല്ലെങ്കിലും കുഴപ്പമില്ല. കൊച്ചിയിലെ സാഹചര്യം ഇത്തവണ യുഡിഎഫിന് അനുകൂലമാണ്. അതിനാല്‍ കൊച്ചിയില്‍ ആര് യുഡിഎഫ് സ്ഥാനാര്‍ഥിയായാലും സീറ്റ് തിരിച്ചുപിടിക്കും.

ജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണ ഇത്തവണ യുഡിഎഫിനുണ്ട്. രണ്ടാംഘട്ട പട്ടിക പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കാം. സിറ്റിംഗ് എംഎല്‍എമാര്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എംഎല്‍എമാര്‍ ഇല്ലാത്ത മണ്ഡലങ്ങളിലും മുന്നൊരുക്കം ആവശ്യമുള്ളതിന്‍റെ ഭാഗമായിട്ടാണ് തയാറെടുപ്പ് നടത്തിയതെന്നും ദീപ്തി കൂട്ടിച്ചേർത്തു.

Tags : Deepti Mary Varghese seat congress Legislative Assembly election

Recent News

Corehub Up