കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച സാമൂഹിക പ്രവർത്തകൻ ഡിജോ കാപ്പന്റെ (68) സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിനു പാലായ്ക്കു സമീപം പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.
ഭാര്യ: ഡോ. മിനി കാപ്പന് കേരള യൂണിവേഴ്സിറ്റിയില്‍ പ്ലാനിംഗ് ഡയറക്ടറാണ്. മക്കൾ: അശ്വിന് ഡി. കാപ്പന് (അയര്‍ലന്‍ഡ്), മരിയറ്റ ഡി കാപ്പന് (ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണ വിദ്യാര്‍ഥി), എഡ്വിന് ഡി. കാപ്പന് (യുകെ) മരുമകൾ: അര്‍ഷ (അയര്‍ലൻഡ്).
2025 ഒക്ടോബര്‍ 16ന് തിരുവനന്തപുരത്തുണ്ടായ കാറപകടത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു ഡിജോ കാപ്പന്റെ അന്ത്യം വെള്ളിയാഴ്ച രാവിലെയായിരുന്നു.
Tags : Dijo Kappan funeral social activist