അരുൺ മുരളീധരൻ
കോട്ടയം: ഏറ്റുമാനൂരിൽ ഡോക്ടർ എംഡിഎംഎയുമായി പിടിയിൽ. ക്ലിനിക്കിൽ നിന്നാണ് ഡോക്ടർ പിടിയിലായത്.
ഏറ്റുമാനൂരിലെ ഡയൽ ഡോക്ടർ ഹോം ക്ലിനിക്കിലെ ഡോക്ടർ അരുൺ മുരളീധരൻ ആണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലിസ് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.
ഡോക്ടറുടെ കൈയിൽ നിന്ന് 0.8 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലിസ് അറിയിച്ചു. സംഭവത്തിൽ ഇയാൾക്കെതിരെ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രതി ഏറ്റുമാനൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Doctor drugs mdma arrest ettumanoor police operation toofan