കൊച്ചി: വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്ജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഹര്ജി നിലനില്ക്കില്ലെന്ന പ്രിയങ്കയുടെ തടസവാദമായിരിക്കും ആദ്യം പരിഗണിക്കുക.
പ്രിയങ്കയുടെ തെരഞ്ഞെടുപ്പുവിജയം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്ഥിയായിരുന്ന നവ്യ ഹരിദാസാണു ഹര്ജി നല്കിയിട്ടുള്ളത്. നാമനിര്ദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തില് പ്രിയങ്ക ഗാന്ധിയുടെയും ഭര്ത്താവ് റോബര്ട്ട് വദ്രയുടെയും ആസ്തി പൂര്ണമായും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം.
Tags : Election petition Priyanka Gandhi adjourned