x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട​ങ്ങി​യി​ട്ട് 19 ദി​വ​സം; മ​സ്ക്ക​റ്റ് ഒ​ഴി​കെ​യു​ള്ള വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നാ​യി​ല്ല


Published: March 19, 2026 01:58 AM IST | Updated: March 19, 2026 01:58 AM IST

മ​​​ട്ട​​​ന്നൂ​​​ർ: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​സ്ക്ക​​​റ്റ് ഒ​​​ഴി​​​കെ​​​യു​​​ള്ള വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​ണ്ണൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നാ​​​യി​​​ല്ല.

ഇ​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​രും വി​​​മാ​​​ന​​​ത്താ​​​വ​​​ള അ​​​ധി​​​കൃ​​​ത​​​രും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി. വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​വീ​​​സു​​​ക​​​ൾ മു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് കോ​​​ടി​​​ക​​​ളു​​​ടെ ന​​​ഷ്‌​​​ട​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

18 ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള നൂ​​​റി​​​ലേ​​​റെ സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് മു​​​ട​​​ങ്ങി​​​യ​​​ത്. യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ മാ​​​സം 28ന് ​​​ഉ​​​ച്ച​​​മു​​​ത​​​ലാ​​​ണ് ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്നു വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​യ​​​ത്.

ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ്, ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​ബു​​​ദാ​​​ബി, ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ, റി​​​യാ​​​ദ്, മ​​​സ്ക്ക​​​റ്റ്, ഫു​​​ജൈ​​​റ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണു റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ത​​​ൽ മ​​​സ്ക്ക​​​റ്റി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. സ​​​ർ​​​വീ​​​സു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​രെ​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി.

Tags : Flight services Muscat Kannur Airport suspension

Recent News

Corehub Up