തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്ത് ശ്രമം പിടികൂടി. 40 ലക്ഷം രൂപ വിലമതിക്കുന്ന 360 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ തമിഴ്നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രനെ പിടികൂടി. ധരിച്ചിരുന്ന രണ്ട് ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്താണ് സെന്തിൽകുമാർ സ്വർണം കടത്താൻ ശ്രമിച്ചത്.
എയർപോർട്ട് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.
Tags : gold smuggling