x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്മ; വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി ബ്യൂറോ
Published: July 27, 2026 11:27 AM IST | Updated: July 27, 2026 11:50 AM IST

കേരള ഹൈക്കോടതി (File Photo)

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഓഡിറ്റില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി നിരീക്ഷണം. ഓണ്‍ലൈന്‍ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ദേവസ്വം ബെഞ്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ട വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് കൈമാറിയില്ലെന്നും 43 വര്‍ഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ ഓഡിറ്റ് നടത്തിയിട്ടില്ലെന്നുമുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ഓണ്‍ലൈന്‍ വഴിപാടുകളും ഡിജിറ്റല്‍ പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ഓഡിറ്റിന് ആവശ്യമായ ലോഗിന്‍ വിവരങ്ങളും രേഖകളും ദേവസ്വം കൈമാറുന്നില്ലെന്ന് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ അറിയിച്ചു.

സ്വര്‍ണം, വെള്ളി, വെങ്കല പാത്രങ്ങള്‍, കുങ്കുമപ്പൂവ് തുടങ്ങി ക്ഷേത്രത്തിന്‍റെ വിവിധ ആസ്തികളുടെ കൃത്യമായ രജിസ്റ്റര്‍ പോലും പലപ്പോഴും സൂക്ഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരായി ഇതുവരെയുള്ള കണ്ടെത്തലുകളും പരിഹരിക്കേണ്ട പോരായ്മകളും വിശദീകരിക്കണമെന്ന് നിര്‍ദേശിച്ചു.

ഗുരുവായൂര്‍ ദേവസ്വത്തില്‍ കൂടുതല്‍ സുതാര്യവും ആധുനികവുമായ ഭരണ സംവിധാനം ഉറപ്പാക്കാന്‍ ആവശ്യമായ ശിപാര്‍ശകളും സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളില്‍ കര്‍ശനമായ സുതാര്യത ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

Tags : HighCourt Criticize GuruvayurDevaswom Audit

Recent News

Corehub Up