തൃശൂർ: വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി ഉണ്ണിച്ചെക്കൻ എന്ന വിനോദ് (65) ആണ് മരിച്ചത്. ഇകെഎം യുപി സ്കൂളിൽ 37ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോഴാണ് കുഴഞ്ഞുവീണത്.
വ്യാഴാഴ്ച രാവിലെ 10.45ഓടെ ആയിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞുവീണു.
ഉടൻതന്നെ വിനോദിനെ ആംബുലൻസിൽ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.