x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​താ​ക്ക​ളു​ടെ മു​ഖ​മു​ദ്ര സേ​വ​ന​വും സ​മ​ർ​പ്പ​ണ​വും: മാ​ർ ക​ണ്ണൂ​ക്കാ​ട​ൻ


Published: January 19, 2026 03:23 AM IST | Updated: January 19, 2026 03:23 AM IST

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: സേ​​​വ​​​ന​​​വും സ​​​മ​​​ർ​​​പ്പ​​​ണ​​​വു​​​മാ​​​ണു നേ​​​താ​​​ക്ക​​​ളു​​​ടെ മു​​​ഖ​​​മു​​​ദ്ര​​​യെ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളി​​​ല​​​ർ​​​പ്പി​​​ച്ച ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ൻ നേ​​​തൃ​​​നി​​​ര​​​യി​​​ലു​​​ള്ള​​​വ​​​ർ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​രാ​​​ണെ​​​ന്നും ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ.

സം​​​സ്ഥാ​​​ന സി​​​എ​​​ൽ​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു സം​​​ഘ​​​ടി​​​പ്പി​​​ച്ച സ്വീ​​​ക​​​ര​​​ണ​​​വും നേ​​​തൃ​​​ത്വ​​​സം​​​ഗ​​​മ​​​വും ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്. ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള സൗ​​​ഹൃ​​​ദം നി​​​ല​​​നി​​​ർ​​​ത്ത​​​ണം. മൂ​​​ല്യ​​​ങ്ങ​​​ൾ കൈ​​​വി​​​ടാ​​​തെ അ​​​വ​​​രു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ​​​ക്കൊ​​​ത്ത് ഉ​​​യ​​​രാ​​​ൻ പ​​​രി​​​ശ്ര​​​മി​​​ക്കു​​​ക​​​യും വേ​​​ണ​​​മെ​​​ന്നും ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ​​​പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഷൈ​​​ജോ പ​​​റ​​​ന്പി, വേ​​​ളൂ​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സിഎൽസി മു​​​ൻ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​റ്റോ കു​​​ര്യ​​​ൻ, മു​​​രി​​​യാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തോ​​​മ​​​സ് ത​​​ത്തം​​​പി​​​ള്ളി, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ന​​​ഗ​​​ര​​​സ​​​ഭ കൗ​​​ണ്‍​സി​​​ല​​​റാ​​​യി തെ​​​ര​​​ഞ്ഞ​​​ടു​​​ത്ത ബൈ​​​ജു കു​​​റ്റി​​​ക്കാ​​​ട​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കു സ്വീ​​​ക​​​ര​​​ണം​​​ന​​​ൽ​​​കി. സം​​​സ്ഥാ​​​ന സി​​​എ​​​ൽ​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ജു തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന സി​​​എ​​​ൽ​​​സി പ്ര​​​മോ​​​ട്ട​​​ർ ഫാ. ​​​ഫ്ര​​​ജോ വാ​​​ഴ​​​പ്പി​​​ള്ളി ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി.


ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത സി​​​എ​​​ൽ​​​സി പ്ര​​​മോ​​​ട്ട​​​ർ ഫാ. ​​​ജോ​​​ഷി ക​​​ല്ലേ​​​ലി സ​​​ന്ദേ​​​ശം ന​​​ൽ​​​കി. സം​​​സ്ഥാ​​​ന സി​​​എ​​​ൽ​​​സി സെ​​​ക്ര​​​ട്ട​​​റി ഷോ​​​ബി കെ. ​​​പോ​​​ൾ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ സി​​​നോ​​​ബി ജോ​​​യ്, ഡോ​​​ണ ഏ​​​ണ​​​സ്റ്റി​​​ൻ, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​റി​​​ൻ ജോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : leaders identy dedication

Recent News

Corehub Up