തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ വി.ഡി. സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ്. ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പങ്കാളിത്ത പെൻഷനിൽ മാറ്റം പ്രഖ്യാപിച്ചു. പദ്ധതിയിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റം പ്രഖ്യാപിച്ചത്. ലീവ് സറണ്ടറിൽ ഉചിതമായ തീരുമാനം എടുക്കും. ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ എന്നിവ മുടക്കമില്ലാതെ നൽകും.
അതേസമയം, ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ടായില്ല. വിരമിക്കൽ പ്രായം ഉയർത്തുന്നതിലും പരാമർശമുണ്ടായില്ല. ഡിഎ കുടിശ്ശികയുടെ മുൻകാല പ്രാബല്യവും ബജറ്റിൽ പരാമർശിച്ചില്ല.